അമേരിക്കയിലും രക്ഷയില്ല: യു എന്‍ ആസ്ഥാനത്തിനുമുന്നില്‍ മോഡിക്കെതിരെ സിഖ്, പട്ടേല്‍ സമുദായ സംഘടനകളുടെ പ്രതിഷേധം

 


ന്യൂയോര്‍ക്ക്: (www.kvartha.com 26.09.2015) അമേരിക്കയിലും രക്ഷയില്ല. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ സിഖ്, പട്ടേല്‍ സമുദായ സംഘടനകളുടെ പ്രതിഷേധം.

സുസ്ഥിര വികസനം സംബന്ധിച്ച പ്രത്യേക ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ ഇരുനൂറോളം സിഖുകാര്‍ പങ്കെടുത്തു. ഇന്ത്യ വിരുദ്ധ, മോഡി വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പഞ്ചാബില്‍ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി ആരോപിച്ച സിഖ്‌സ് ഫോര്‍ ജസ്റ്റിസ് 2020ല്‍ പ്രത്യേക ഖാലിസ്ഥാന്‍ രാഷ്ട്രത്തിന് വേണ്ടി ഹിതപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യയില്‍ സിഖുകാര്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്ന് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് നേതാവ് ബക്ഷിഷ് സിംഗ് സന്ധു ആരോപിച്ചു.

പട്ടേല്‍ സമുദായ സംഘടനകളും ഐക്യരാഷ്ട്രസഭ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 4,000ത്തോളം പട്ടേല്‍ സമുദായക്കാരായ യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍ പീഡനമനുഭവിക്കുകയാണെന്ന് ഗുജറാത്തില്‍ നിന്നുള്ള അനില്‍ പട്ടേല്‍ ആരോപിച്ചു. അതേ സമയം മറ്റൊരു വിഭാഗം പട്ടേല്‍ സമുദായക്കാര്‍ മോഡിയെ സ്വാഗതം ചെയ്തു കൊണ്ടുള്ള റാലിയും ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ചു.
അമേരിക്കയിലും രക്ഷയില്ല: യു എന്‍ ആസ്ഥാനത്തിനുമുന്നില്‍ മോഡിക്കെതിരെ സിഖ്, പട്ടേല്‍ സമുദായ സംഘടനകളുടെ പ്രതിഷേധം

Also Read:
പൊസോട്ട് തങ്ങളുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം; കാന്തപുരം രാത്രിയോടെ മള്ഹറിലെത്തും

Keywords:  Sikhs, Patels protest against PM Narendra Modi at United Nations headquarters, America, New York, Gujarat, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia