അമേരിക്കയില്‍ സിഖുവംശജനായ ഒന്നാംവര്‍ഷ നിയമ വിദ്യാര്‍ത്ഥിയെ മുസ്ലീമെന്ന് തെറ്റിദ്ധരിച്ച് അധിക്ഷേപിച്ചു

 


ബോസ്റ്റണ്‍: (www.kvartha.com 21.11.2016) അമേരിക്കയില്‍ മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ച് സിഖ് യുവാവിനെ അധിക്ഷേപിച്ചു. ഹാര്‍വാര്‍ഡ് ലോ സ്‌കൂളിലെ ഒന്നാംവര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ ഹര്‍മ്മന്‍ സിംഗിനെയാണ് അധിക്ഷേപിച്ചത്.

 ക്യാമ്പസിന് അടുത്തുള്ള ഒരു കടയില്‍ വച്ച് ഒരാള്‍ 22കാരനായ ഹര്‍മ്മന്‍ സിംഗിനെ അസഭ്യം പറയുകയും ഉപദ്രവിക്കുകയുമായിരുന്നു. സിംഗിനോട് ദേഷ്യപ്പെട്ട് ഇയാള്‍, ദാ ഒരു മുസ്ലീം, നീ എവിടെ നിന്നാണ് വരുന്നതെന്നും മറ്റും ചോദിക്കുകയും
അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പറയുന്നത് .

എന്നാല്‍ തന്നോട് ദേഷ്യപ്പെടുന്ന അവസരത്തില്‍ താന്‍ അത് ശ്രദ്ധിക്കാതെ അമ്മയോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതേസമയം കടയിലുള്ള മറ്റാരും സംഭവത്തില്‍ ഇടപെട്ടില്ല. ഇത്തരം സംഭവം നടന്നതോടെ തന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത് അമ്മയ്ക്ക് ഉത്കണ്‌യാണെന്നും സിംഗ് പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതിനു ശേഷം ഇത്തരത്തിലുള്ള ഇരുന്നൂറോളം സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കയില്‍ സിഖുവംശജനായ ഒന്നാംവര്‍ഷ നിയമ വിദ്യാര്‍ത്ഥിയെ മുസ്ലീമെന്ന് തെറ്റിദ്ധരിച്ച് അധിക്ഷേപിച്ചു

Also Read:

വിജയ ബാങ്ക് കൊള്ള: കേസില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

Keywords:  Sikh mistaken for Muslim, harassed at U.S. store, Law Student, America, Mother, Phone call, Protection, Election, Report, Threatened, Winner, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia