Sheep sentenced Jail | 45കാരിയെ കുത്തിക്കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ആടിന് 3 വര്‍ഷം തടവ് ശിക്ഷ
May 25, 2022, 17:12 IST
സുഡാന്: (www.kvartha.com) 45കാരിയെ കുത്തിക്കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ആടിന് മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ദക്ഷിണ സുഡാനിലെ റംബെകിലെ അകുവല്‍ യോള്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്.
സ്ത്രീയെ കൊന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുഡാന് കോടതി ആടിന് ശിക്ഷ വിധിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
ദക്ഷിണ സുഡാന് സ്വദേശിനി ആദ്യു ചാപിങ് ആണ് ആടിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചാപിങ്ങിന്റെ തലയിലാണ് ആടിന്റെ കുത്തേറ്റത്. മാത്രമല്ല, വാരിയെല്ലുകള്‍ തകര്‍ക്കുകയും ചെയ്തുവെന്ന് റിപോര്‍ടില്‍ വ്യക്തമാക്കുന്നു.
പരിക്കേറ്റ യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു. കുറ്റക്കാരനായ ആടിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ഉടമ നിരപരാധിയാണെന്നും കുറ്റം ചെയ്തത് ആടാണെന്നും പൊലീസ് വ്യക്തമാക്കി. അതുകൊണ്ട് ആടാണ് ശിക്ഷിക്കപ്പെടേണ്ടതെന്നും അതിനെ അറസ്റ്റ് ചെയ്യണമെന്നും മേജര്‍ എലിജ മബോര്‍ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
ഇരയായ സ്ത്രീയുടെ വീട്ടിലേക്ക് ആടിന്റെ ഉടമ അഞ്ച് പശുക്കളെ ദാനം ചെയ്യണമെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്. ശിക്ഷ ലഭിച്ച ആട് അടുത്ത മൂന്ന് വര്‍ഷം അഡ്യു പ്രവിശ്യയിലുള്ള മിലിടറി കാംപില്‍ കഴിയേണ്ടിവരും.
Keywords: Sheep sentenced to 3 years in jail for killing woman in Africa, Africa, News, Local News, Jail, Police, Court, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.