Anaesthesia | ശസ്ത്രക്രിയയ്ക്ക് ഇങ്ങനെയും ബോധം കെടുത്താം! അനസ്‌തേഷ്യയ്ക്ക് പുതിയൊരു രൂപം കണ്ടെത്തി ഒരുപറ്റം ഗവേഷകര്‍; ആരോഗ്യ രംഗത്ത് പുതിയ മാറ്റങ്ങള്‍ വരുമോ?

 


ന്യൂഡെല്‍ഹി: (www.kvartha.com) ചിലര്‍ക്ക് പെട്ടെന്ന് നിലത്തു നിന്ന് അകന്നുപോകുന്നത് പോലെ ഭാരക്കുറവ് അനുഭവപ്പെടാം. മറ്റുചിലര്‍ക്ക് തങ്ങളെ ശ്വാസം മുട്ടിക്കുന്നതോ കഴുത്ത് ഞെരിച്ച് കൊല്ലുന്നതോ പോലെ തോന്നും. മറ്റൊരു വിഭാഗത്തിന് തങ്ങളെ കിടക്കയില്‍ നിന്ന് വലിച്ചെറിയുന്നതായി അനുഭവപ്പെടാം. നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്നതായി അല്ലെങ്കില്‍ അവരുടെ മുകളില്‍ ഇരിക്കുന്നതായി പറഞ്ഞവരുമുണ്ട്.
       
Anaesthesia | ശസ്ത്രക്രിയയ്ക്ക് ഇങ്ങനെയും ബോധം കെടുത്താം! അനസ്‌തേഷ്യയ്ക്ക് പുതിയൊരു രൂപം കണ്ടെത്തി ഒരുപറ്റം ഗവേഷകര്‍; ആരോഗ്യ രംഗത്ത് പുതിയ മാറ്റങ്ങള്‍ വരുമോ?

ആരെങ്കിലും ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യയ്ക്ക് വിധേയനാകുമ്പോഴോ, മരണത്തോട് അടുക്കുമ്പോഴോ അല്ലെങ്കില്‍ രാത്രിയില്‍ എഴുന്നേല്‍ക്കുമ്പോഴോ താല്‍ക്കാലികമായി ചലിക്കാനോ സംസാരിക്കാനോ കഴിയാതെ വരുമ്പോള്‍ ശരീരത്തിന് പുറത്തുള്ള പ്രത്യേക അനുഭവം സംഭവിക്കാം, ഈ പ്രതിഭാസത്തെ ഉറക്ക പക്ഷാഘാതം എന്ന് വിളിക്കുന്നു. ഈ അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ ജനസംഖ്യയുടെ അഞ്ച് ശതമാനം മുതല്‍ 10 ശതമാനം വരെ ആളുകളില്‍ സംഭവിക്കുന്നുവെന്നാണ് പറയുന്നത്. രോഗിയെ അബോധാവസ്ഥയിലാക്കുന്നതിനോ ശരീരഭാഗങ്ങള്‍ മരവിപ്പിക്കുന്നതിനോ ഉള്ള മാര്‍ഗമാണ് അനസ്തീസിയ.

ന്യൂറോണ്‍ ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍, മസ്തിഷ്‌കം നമ്മുടെ ദൈനംദിന യാഥാര്‍ത്ഥ്യബോധം എങ്ങനെ സൃഷ്ടിക്കുന്നുവെന്നും ഭാവിയില്‍ പുതിയ തരം അനസ്‌തേഷ്യയിലേക്ക് ഗവേഷകരെ ചൂണ്ടിക്കാണിക്കുമെന്നും സൂചന നല്‍കുന്നു. 2019-ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ന്യൂറോ സയന്റിസ്റ്റായ ജോസഫ് പര്‍വിസിയെ ഒരു അപസ്മാര രോഗി സന്ദര്‍ശിച്ചപ്പോള്‍ ആണ് ഇതിനെക്കുറിച്ച് അന്വേഷിക്കാനുള്ള ആശയം വന്നത്. ന്യൂറോ സയന്റിസ്റ്റും കൂട്ടാളികളും ഈ കാര്യം പഠിക്കാന്‍ തുടങ്ങി, തലച്ചോറിന്റെ മുകള്‍ഭാഗത്ത് ആഴത്തില്‍ സ്ഥിതി ചെയ്യുന്ന ആന്റീരിയര്‍ പ്രിക്യൂനിയസ് (Anterior precuneus) എന്നറിയപ്പെടുന്ന കോശത്തിന്റെ ഒരു ചെറിയ ഭാഗം കണ്ടെത്തി.

ഗവേഷണം നടത്തുമ്പോള്‍, അപസ്മാരം ബാധിച്ച എട്ട് പേരില്‍ തലച്ചോറിന്റെ ഈ പ്രത്യേക ഭാഗം വൈദ്യുതി വികിരണങ്ങള്‍ അയച്ചു. അവര്‍ക്ക് യഥാര്‍ത്ഥ ശരീരത്തിന് പുറത്തുള്ള അനുഭവങ്ങള്‍ ഇല്ലെങ്കിലും, തങ്ങള്‍ വീഴുകയോ പൊങ്ങിക്കിടക്കുകയോ ചെയ്യുന്നതായി തോന്നി. തങ്ങള്‍ വീഴുന്നതായും ശ്രദ്ധക്കുറവും തലകറക്കവും അനുഭവപ്പെട്ടെന്നും ഇവര്‍ വ്യക്തമാക്കി. ട്രോമയുമായി ബന്ധപ്പെട്ട മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കുള്ള ചികിത്സയിലേക്ക് ഈ ഗവേഷണം ഡോക്ടര്‍മാരെ നയിക്കുമെന്ന് ഗവേഷണ മേധാവി പറഞ്ഞു.

ഭാവിയില്‍ തലച്ചോറിന്റെ ഈ ഭാഗം മെഡിക്കല്‍ നടപടിക്രമങ്ങളില്‍ ആവശ്യമായ അനസ്‌തെറ്റിക് മരുന്നായി പ്രവര്‍ത്തിക്കുമെന്ന് ജോസഫ് പര്‍വിസി വ്യക്തമാക്കി. മയക്കമുണ്ടാക്കുന്ന മരുന്നുകള്‍ സാധാരണയായി മുഴുവന്‍ ശരീരത്തിലൂടെയും തലച്ചോറിലൂടെയും കടന്നുപോകുകയും ഹൃദയമിടിപ്പും ശ്വസനവും കുറയ്ക്കുകയും ചെയ്യുന്നതിനാല്‍ ഒരു പരിധിവരെ അപകടസാധ്യതയുണ്ട്. ഈ മസ്തിഷ്‌ക വിഭാഗത്തിലേക്ക് വൈദ്യുത പള്‍സുകള്‍ അയക്കുന്നതിലൂടെ, അനസ്‌തേഷ്യയ്ക്കുള്ള ഒരു പുതിയ മാര്‍ഗം ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താനായേക്കും, അത് പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords: Scientists, Anaesthesia, New Form, Research, Parvizi, Brain, World News, Brain, Malayalam News, Health, Health News, Surgery, Scientists study out-of-body experiences in search for new forms of anaesthesia. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia