വഴിയില്‍ കിടന്നുകിട്ടിയ 30,000 റിയാല്‍ ഉടമയ്ക്ക് നല്‍കി വിദ്യാര്‍ത്ഥി മാതൃകയായി
Nov 4, 2014, 21:35 IST
ജസാന്‍: (www.kvartha.com 04.11.2014) മുപ്പതിനായിരം റിയാല്‍ തിരികെ നല്‍കി മാതൃകയായ വിദ്യാര്‍ത്ഥിയെ പ്രശംസകൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. അബ്ദുല്ല ബിന്‍ ഗസി സഹാഖി എന്ന വിദ്യാര്‍ത്ഥിയാണ് സോഷ്യല്‍ മീഡിയയിലൂടെ താരമായത്.
അബു അരീഷ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് 15കാരനായ അബ്ദുല്ല. ജസാനിലെ റോഡില്‍നിന്നാണ് അബ്ദുല്ലയ്ക്ക് 30,000 റിയാല്‍ അടങ്ങിയ ബാഗ് ലഭിച്ചത്. പണത്തെകൂടാതെ ബാഗിനുള്ളില്‍ ഒരു സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡുമുണ്ടായിരുന്നു.
വീട്ടിലെത്തിയ അബ്ദുല്ല ബാഗ് ഉടനെ പിതാവിനെ ഏല്പിച്ച് ഉടമയ്ക്ക് തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. 30,270 റിയാലാണ് ബാഗില്‍ ഉണ്ടായിരുന്നത്.
തിരിച്ചറിയല്‍ കാര്‍ഡിന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി അബ്ദുല്ലയുടെ പിതാവ് ബാഗ് തിരികെ ഏല്പിച്ചു. പണം തിരികെ ലഭിച്ച സ്ത്രീ അബ്ദുല്ലയോടും പിതാവിനോടും നന്ദിയറിയിച്ചു.
SUMMARY: Manama: Social media users have heaped praise on a high school student in Saudi Arabia for returning a bag containing more than SR30,000 (Dh29,364) to its owner.
Keywords: Saudi Arabia, Social media, Abu Areesh High School

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.