ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തകന്‍ ഫാസിഹ് മുഹമ്മദിനെ ഇന്ത്യയ്ക്കു കൈമാറുന്ന നടപടി സൗദിഅറേബ്യ മരവിപ്പിച്ചു. ഫാസിഹ് മുഹമ്മദ് സൗദിയില്‍ വന്നത് എന്തിനാണെന്ന് അന്വേഷിച്ച ശേഷം ഇന്ത്യയ്ക്ക് കൈമാറാം എന്നാണ് അധികൃതരൂടെ നിലപാട്. ബാംഗ്ലൂര്‍, ഡല്‍ഹി സ്‌ഫോടനക്കേസുകളില്‍ ഗൂഢാലോചന നടത്തിയെന്നാരോപിക്കപ്പെടുന്നയാളാണ് ഫാസിഹ് മുഹമ്മദ്.
സൗദി അറേബ്യ, മുംബയ് ഭീകരാക്രമണക്കേസിലെ ഗൂഢാലോചനയില്‍ മുഖ്യപങ്കുണ്ടെന്ന കരുതപ്പെടുന്ന അബു ജുന്‍ഡാലിനെ ജൂണില്‍ ഇന്ത്യയ്ക്കു കൈമാറിയിരുന്നു. കഴിഞ്ഞയാഴ്ച പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറലുമാര്‍ക്കും ഡയറക്ടര്‍മാര്‍ക്കുമായി നടത്തിയ സമ്മേളനത്തില്‍ ജുന്‍ഡാലിനെ കൈമാറിയതുമായി ബന്ധപ്പെട്ട് വാര്‍ത്ത പുറത്തായതും ഇന്ത്യന്‍ മാദ്ധ്യമങ്ങളില്‍ വാര്‍ത്താപ്രാധാന്യം നേടിയതും സൗദി ഭരണകൂടത്തെ അതൃപ്താരാക്കിയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സൗദി ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയത്.
SUMMARY: Saudi Arabia has red-flagged deportation to India of Fasih Mohammad, allegedly involved in the conspiracy behind the bomb blasts in Bangalore and Delhi, saying it wants to investigate his role before taking a call on New Delhi's request for his custody.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.