തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്രഞ്ച് പ്രസിഡന്റ് ഗദ്ദാഫിയുടെ പണം കൈപറ്റിയത് വിവാദമാകുന്നു
Apr 29, 2012, 10:06 IST
പാരീസ്: 2007ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി മുവമ്മര്‍ ഗദ്ദാഫിയുടെ പണം കൈപറ്റിയത് വിവാദമാകുന്നു.
2007ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 66 മില്യണ്‍ ഡോളര്‍ കൈപറ്റിയതായാണ് റിപോര്‍ട്ട്. ഇതുസംബന്ധിച്ച തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചുവെങ്കിലും സര്‍ക്കോസി വാര്‍ത്ത നിഷേധിച്ചു.
രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശരാജ്യങ്ങളില്‍ നിന്നും സഹായം കൈപറ്റുന്നത് നിയമ നടപടികളിലൂടെ കര്‍ശനമായി നിരോധിച്ച രാജ്യമാണ് ഫ്രാന്‍സ്.
2006ല്‍ ഗദ്ദാഫിയുടെ സുരക്ഷാ ഉപദേഷ്ടാവായിരുന്ന മൂസ കൗസയാണ് പണം കൈമാറിയ രേഖയില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇദ്ദേഹം ഇപ്പോള്‍ ഖത്തറില്‍ അഭയം തേടിയിരിക്കുകയാണ്.
അഭിവൃദ്ധിയില്‍ ഗദ്ദാഫിക്ക് ഒപ്പം നിന്ന് സൗജന്യം പറ്റിയ പല പാശ്ചാത്യ നേതാക്കളും പിന്നീട് ഗദ്ദാഫിയെ ഒറ്റപ്പെടുത്തി ആഭ്യന്തരകലാപത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു.
English Summery
Days before France's presidential vote, French website publishes documents it says suggests campaign funding violations
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.