സരബ്ജിത്തിന്റെ മരണം: പാക് ജഡ്ജ് ഇന്ത്യ സന്ദര്‍ശിച്ചേക്കും

 


ADVERTISEMENT

ലാഹോര്‍: സരബ്ജിത് സിംഗ് പാകിസ്ഥാന്‍ ജയിലില്‍ ആക്രമണത്തിന് ഇരയായി മരണപ്പെട്ട കേസില്‍ നടക്കുന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായി ജസ്റ്റജ് സയീദ് മസഹര്‍ അലി അക്ബര്‍ നഖ്വി ഇന്ത്യ സന്ദര്‍ശിച്ചേക്കും. ലാഹോര്‍ ഹൈക്കോടതിയിലെ ജഡ്ജാണ് സയീദ് മസഹര്‍ അലി അക്ബര്‍ നഖ്വി. മെയ് രണ്ടിനാണ് സരബ്ജിത് സിംഗ് മരിച്ചത്.

ഏപ്രില്‍ 26ന് സഹതടവുകാരുടെ ആക്രമണമേറ്റ് മാരകമായി പരിക്കേറ്റ സരബ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഇന്ത്യയോട് സയീദ് മസഹര്‍ അലി അക്ബര്‍ നഖ്വി ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴുദിവസത്തിനകം ആണ് ഇവ ഹാജരേക്കണ്ടത്. ഇവ തൃപ്തികരമല്ലെങ്കില്‍ സയീദ് മസഹര്‍ അലി അക്ബര്‍ നഖ്വി ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഓഫീസര്‍ റിയാസ് അഹ്മദ് വ്യക്തമാക്കി.

സരബ്ജിത്തിന്റെ മരണം: പാക് ജഡ്ജ് ഇന്ത്യ സന്ദര്‍ശിച്ചേക്കുംഇതേസമയം, സരബ്ജിത്തിനെ ജയിലില്‍ ആക്രമിച്ച ആറുപേരില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Keywords:  Pakistani judge ,SyedMazahar Ali Akbar Naqvi, Indian death row , Sarabjit Singh , Judicial inquiry, Justice Naqvi , Lahore high court , Kot Lakhpat Jail , Computerised National Identity Card
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia