മദ്യലഹരിയില്‍ കൂട്ടുകാരുമായി പന്തയം വെച്ച യുവാവ് ഹീറോ ആവാന്‍ ഫോര്‍ക്ക് വിഴുങ്ങി

 


ലണ്ടന്‍: (www.kvartha.com 31.03.2014) കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുന്നതിനിടയില്‍ പന്തയം വെച്ച യുവാവ് ഫോര്‍ക്ക് വിഴുങ്ങി പുലിവാലു പിടിച്ചു. ലണ്ടനിലെ  ബകൗ വിലാണ് സംഭവം.

ഇരുപത്തിയഞ്ചുകാരനായ റാഡുകാലിന്‍ സെഡ്കുവാണ് ഫോര്‍ക്ക് വിഴുങ്ങാമെന്ന് കൂട്ടുകാരോട് വീമ്പിളക്കിയത്. സെഡ്കുവിന്റെ വീരവാദം കേട്ട കൂട്ടുകാര്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

അതോടെ കൂട്ടുകാര്‍ക്കിടയില്‍ ഹീറോ ആകാന്‍ സെഡ്കു  ഫോര്‍ക്ക് വിഴുങ്ങുകയും ചെയ്തു. അല്പസമയം കഴിഞ്ഞപ്പോള്‍ കലശലായ വയറുവേദന അനുഭവപ്പെട്ടതോടെ തന്നെ ആശുപത്രിയിലെത്തിക്കാന്‍ സെഡ്കു കൂട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു.

മദ്യലഹരിയില്‍ കൂട്ടുകാരുമായി പന്തയം വെച്ച യുവാവ് ഹീറോ ആവാന്‍ ഫോര്‍ക്ക് വിഴുങ്ങിഎന്നാല്‍ ആശുപത്രിയിലെത്തിയ സെഡ്കു ഫോര്‍ക്ക് വിഴുങ്ങിയ കാര്യം ഡോക്ടറോട് വെളിപ്പെടുത്താന്‍ കൂട്ടാക്കിയില്ല. പരിശോധനയില്‍ വയറ്റില്‍ ഫോര്‍ക്ക് കണ്ട ഡോക്ടര്‍മാര്‍ കാര്യം തിരക്കിയതോടെയാണ് ഫോര്‍ക്ക് വിഴുങ്ങിയ കാര്യം പുറത്തുപറയാന്‍ സെഡ്കു തയ്യാറായത്.

ശസ്ത്രക്രിയയിലൂടെ  ഫോര്‍ക്ക് പുറത്തെടുക്കാന്‍ തീരുമാനിച്ച ഡോക്ടര്‍മാര്‍
ഒടുവില്‍ തീരുമാനത്തില്‍ നിന്നും പിന്തിരിയുകയായിരുന്നു. സ്വാഭാവിക രീതിയില്‍ തന്നെ പുറത്തുവരാനായി  മരുന്നും വേദന സംഹാരികളും നല്‍കി സെഡ്കുവിനെ വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. ഫോര്‍ക്ക് പുറത്തുവരുന്നതും കാത്ത്  വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന സെഡ്കു ഇനിയൊരിക്കലും മദ്യപിക്കില്ലെന്ന ഉറച്ച തീരുമാനവും എടുത്തുകഴിഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Romanian has a fork stuck in his throat after swallowing it for a bet,London,Alcoholic Youth, hospital, Treatment, Doctor, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia