ഗ്രാമി പുരസ്‌കാര വേദിയിലെ അഭിമാനം; 2-ാം തവണയും അവാര്‍ഡ് നേടി ഇന്‍ഡ്യന്‍ കംപോസര്‍ റികി കേജ്

 



ലാസ് വേഗാസ്: (www.kvartha.com 04.04.2022) ലോക സംഗീത താരങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ഗ്രാമി പുരസ്‌കാര വേദിയില്‍ ഇന്‍ഡ്യയ്ക്ക് അഭിമാനമായി ഇന്‍ഡ്യന്‍ കംപോസര്‍ റികി കേജ്. രണ്ടാം തവണയാണ് അവാര്‍ഡിന് അര്‍ഹനായത്. മികച്ച ന്യൂ ഏജ് ആല്‍ബത്തിനുള്ള പുരസ്‌കാരമാമ് ലഭിച്ചത്. ഡിവൈന്‍ ടൈഡ്സാണ് പുരസ്‌കാരം നേടിക്കൊടുത്തത്. 

പുരസ്‌കാരം സ്വീകരിക്കാന്‍ റോക് ഇതിഹാസം സ്റ്റീവാര്‍ട് കോപ്ലാന്‍ഡിനൊപ്പമാണ് റികി എത്തിയത്. 
നമസ്തേ എന്ന് പറഞ്ഞുകൊണ്ടാണ് റികി നന്ദിപ്രഭാഷണം ആരംഭിച്ചത്.

ഗ്രാമി പുരസ്‌കാര വേദിയിലെ അഭിമാനം; 2-ാം തവണയും അവാര്‍ഡ് നേടി ഇന്‍ഡ്യന്‍ കംപോസര്‍ റികി കേജ്


'ഡിവൈന്‍ ആല്‍ബത്തിന് ഗ്രാമി പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷം. എനിക്ക് സമീപം നില്‍ക്കുന്ന ഈ ജീവിക്കുന്ന ഇതിഹാസത്തെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നിങ്ങളെല്ലാവരോടും എനിക്ക് സ്നേഹമാണ്. ഇത് എന്റെ രണ്ടാമത്തെ ഗ്രാമിയും സ്റ്റിവാര്‍ടിന്റെ ആറാമത്തേതുമാണ്'- റികി പറഞ്ഞു.

നോര്‍ത് കരോലീനയില്‍ ജനിച്ച റികിയുടെ അച്ഛന്‍ പഞ്ചാബിയും അമ്മ മാര്‍വാരിയുമാണ്. എട്ട് വയസായപ്പോള്‍ തന്നെ റികിയും കുടുംബവും ബെംഗളൂറിലേക്ക് താമംസ മാറി. ബെംഗളൂറിലെ ഓക്‌സ്‌ഫോര്‍ഡ് ഡെന്റല്‍ കോളജില്‍ ബിരുദം നേടിയ റികി കരിയറായി തെരഞ്ഞെടുത്തത് സംഗീതമായിരുന്നു. 

ബെംഗളൂറിലെ റോക് ബാന്‍ഡായ ഏഞ്ചല്‍ ഡസ്റ്റില്‍ കീബോര്‍ഡിസ്റ്റായി തുടങ്ങിയ റികിക്ക് പിന്നീട് അവസരങ്ങളുടെ വാതിലുകളായിരുന്നു തുറന്നു കിടന്നത്. 2015 ലാണ് റികിയെ തേടി ആദ്യമായി ഗ്രാമി എത്തുന്നത്. 2015 ലെ വിന്‍ഡ്സ് ഓഫ് സംസാര എന്ന ആല്‍ബത്തിലൂടെയായിരുന്നു പുരസ്‌കാരം.

Keywords:  News, World, International, Trending, Top-Headlines, Award, Grammy Awards, Ricky Kej, the Indian musician who won his second Grammy today
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia