ഭര്‍ത്താവിനെ കൊല്ലാനായി യുവതി വീടിനുതീയിട്ടു

 


ഒസാക്ക(ജപ്പാന്‍): ഭര്‍ത്താവിനെ കൊല്ലാനായി യുവതി വീടിനുതീയിട്ടു. ജപ്പാനിലെ ഒസാക്ക നഗരത്തിലാണ് ബോളീവുഡ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്. ഒടുവില്‍ തീയില്‍ കുടുങ്ങിയ നായിക രക്ഷപ്പെടുത്തിയതാകട്ടെ സ്‌നേഹമയനായ ഭര്‍ത്താവും. മാസുമി നിഷിനോ എന്ന 48കാരിയാണ് ഭര്‍ത്താവിനെ കൊല്ലാനായി വീടിന് തീയിട്ടത്.

ദമ്പതികള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് വീടിനോട് ചേര്‍ന്നുള്ള ഓഫീസ് റൂമില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു ഭര്‍ത്താവ്. ഭര്‍ത്താവ് മയക്കത്തിലായെന്ന് ബോധ്യമായ മാസുമി പേപ്പറുകള്‍ കത്തിച്ച് അയാളുറങ്ങുന്ന മുറിക്ക് ചുറ്റുമിട്ടു. പേപ്പറുകള്‍ കത്തിപടരുന്നതുകണ്ട് മാസുമി ഉറങ്ങാന്‍ കിടന്നു.

പുക കുമിഞ്ഞുകൂടിയതോടെ ഉറക്കമുണര്‍ന്ന ഭര്‍ത്താവ് വീട് അഗ്‌നിവിഴുങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഉടനെ ഇയാള്‍ വീടിനകത്തുകടന്ന് അതിവിദഗ്ദ്ധമായി ഭാര്യയെ രക്ഷപ്പെടുത്തുകയായിരുന്നു.

ഭര്‍ത്താവിനെ കൊല്ലാനായി യുവതി വീടിനുതീയിട്ടുഅമിതമായി പുക ശ്വസിച്ചതിനെതുടര്‍ന്ന് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതക ശ്രമത്തിന് ഭാര്യയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും അയാളെ ഭയപ്പെടുത്താന്‍ മാത്രമേ താന്‍ ആഗ്രഹിച്ചിരുന്നുള്ളുവെന്നുമാണ് മാസുമി ഇപ്പോള്‍ പറയുന്നത്.

Also read:
മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കില്‍ സ്വത്ത് തിരികെ നല്‍കണം
SUMMARY: Osaka: A 48-year-old woman in Japan Masumi Nishino, set fire to her house in order to kill her husband in Osaka city, but the ending was dramatic. It was the husband who rescued her from fire.

Keywords: World news, Osaka, 48-year-old, Woman, Japan Masumi Nishino, Set fire, House, Kill, Husband, Osaka city,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia