പ്രശ്‌നങ്ങള്‍ തീരുന്നില്ല? കോവിഡ് മഹാമാരിയെക്കാള്‍ വലിയ പ്രശ്‌നങ്ങളാണ് അടുത്ത 5-10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകം നേരിടാന്‍ പോകുന്നതെന്ന് പ്രമുഖ പരിസ്ഥിതി വാദി ഡേവിഡ് ആറ്റന്‍ബറോ

 



ലണ്ടന്‍: (www.kvartha.com 12.05.2021) അടുത്ത 5-10 വര്‍ഷത്തിനിടെ ലോകത്തെ കാത്തിരിക്കുന്നത് കോവിഡിനെക്കാള്‍ വലിയ പ്രശ്‌നങ്ങളാണെന്ന് പ്രമുഖ പരിസ്ഥിതി വാദിയും മാധ്യമ പ്രവര്‍ത്തകനുമായ ഡേവിഡ് ആറ്റന്‍ബറോ. പരിഗണനകളില്‍ കാലാവസ്ഥക്ക് മുന്തിയ പരിഗണന നല്‍കാന്‍ വിവിധ രാഷ്ട്ര നേതാക്കളുമായി സംസാരിക്കാന്‍ ചുമതല ലഭിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം.

പ്രശ്‌നങ്ങള്‍ തീരുന്നില്ല? കോവിഡ് മഹാമാരിയെക്കാള്‍ വലിയ പ്രശ്‌നങ്ങളാണ് അടുത്ത 5-10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകം നേരിടാന്‍ പോകുന്നതെന്ന് പ്രമുഖ പരിസ്ഥിതി വാദി ഡേവിഡ് ആറ്റന്‍ബറോ


ലോകത്തെയൊന്നാകെ മുനയില്‍ നിര്‍ത്തിയ മഹാമാരി വന്നപ്പോള്‍ വിഷയങ്ങളില്‍ ലോക രാഷ്ട്രങ്ങളുടെ ഐക്യത്തിന്റെ പ്രസക്തി ബോധ്യമായെന്നും ഇനി വരാനിരിക്കുന്ന പ്രശ്‌നങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നതിനെക്കാള്‍ ഭീകരമാണെന്നും യുഎന്‍ കാലാവസ്ഥാ സമ്മേളനത്തിന്റെ മുന്നോടിയായി അദ്ദേഹം പറഞ്ഞു. അടുത്ത നവംബറില്‍ ഗ്ലാസ്‌കോയില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ സമ്മേളനത്തില്‍ ലോക നേതാക്കള്‍ ഒത്തുചേര്‍ന്ന് വിഷയങ്ങളില്‍ കൂട്ടായ തീരുമാനമെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ബി സിയിലെ പ്രശസ്തമായ ലൈഫ് പരമ്പരയുടെ ശില്‍പിയാണ് ഡേവിഡ് ആറ്റന്‍ബറോ. 

Keywords:  News, World, London, COVID-19, Journalist, UN, Problems that await in next 5-10 years greater than Covid: David Attenborough
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia