Weight Loss | ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ഈ മരുന്നുകൾ കഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കുക! ജീവൻ അപകടത്തിലായേക്കാം; കണ്ടെത്തലുമായി ഗവേഷകർ

 


വാഷിംഗ്ടൺ: (www.kvartha.com) തികച്ചും ഫിറ്റായിരിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്, എന്നാൽ ശരീരഭാരം കുറയ്ക്കാൻ മരുന്നുകൾ ഉപയോഗിക്കുന്ന ചിലരുണ്ട്. എന്നിരുന്നാലും, ഈ മരുന്നുകൾ ഭാവിയിൽ നിങ്ങളുടെ ജീവിതത്തിന് ഭീഷണിയായി മാറിയേക്കാം. വെഗോവി (Wegovy), ഒസംപിക് (Ozempic) തുടങ്ങിയ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്ന രോഗികൾക്ക് ഭാവിയിൽ ശസ്ത്രക്രിയ ആവശ്യമായി വന്നാൽ അവരുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന് വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു.

Weight Loss | ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ഈ മരുന്നുകൾ കഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കുക! ജീവൻ അപകടത്തിലായേക്കാം; കണ്ടെത്തലുമായി ഗവേഷകർ

അമേരിക്കയിലെയും കാനഡയിലെയും ചില അനസ്‌തേഷ്യോളജിസ്റ്റുകൾ പറയുന്നത് ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ ഉപയോഗിക്കുന്ന രോഗികളുടെ എണ്ണം വർധിച്ചതായി കണ്ടിട്ടുണ്ടെന്നാണ്. 'മരുന്നുകൾ ദഹനപ്രക്രിയയെ ദുർബലപ്പെടുത്തും. ഇക്കാരണത്താൽ രോഗികൾക്ക് പൾമണറി ആസ്പിരേഷൻ എന്ന പ്രശ്നം നേരിടേണ്ടി വന്നേക്കാം', ബോസ്റ്റണിലെ മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിലെ അനസ്‌തേഷ്യോളജിസ്റ്റ് ഡോ. അയോൺ ഹോബായ് പറഞ്ഞു. ഈ മരുന്ന് ഉപയോഗിക്കുന്നവർ അതിന്റെ ഗുരുതരമായ സങ്കീർണതകളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് ഹോബായ് ഓർമിപ്പിച്ചു.

റിപ്പോർട്ട് അനുസരിച്ച്, പൊണ്ണത്തടി വിരുദ്ധ മരുന്നുകൾ കഴിക്കുന്ന എത്ര രോഗികളെ ഈ പ്രശ്നം ബാധിച്ചേക്കാമെന്ന് വ്യക്തമല്ല, എന്നാൽ അതിന്റെ ഗുരുതരമായ ഭവിഷ്യത്ത് കണക്കിലെടുത്ത്, ഹോബായിയും സഹപ്രവർത്തകരും വിഷയം പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം, ഏതെങ്കിലും കാരണത്താൽ ഒരു രോഗി ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെങ്കിൽ, അവർ വെഗോവിയോ അല്ലെങ്കിൽ സമാനമായ മരുന്നുകളോ കഴിക്കുന്നുവെന്ന് ഡോക്ടർമാരെ മുൻകൂട്ടി അറിയിക്കണമെന്ന് ഹോബായ് നിർദേശിച്ചു. അതുവഴി ഡോക്ടർമാർക്ക് അപകടസാധ്യതകളും ഫലങ്ങളും വിലയിരുത്താൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.

Keywords: News, Washington, World, Wegovy, Ozempic, Weight Loss Tablets, Anesthesia, Lifestyle, Health Tips,   Popular weight-loss drugs like Wegovy may raise risk of complications under anesthesia.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia