ADVERTISEMENT
റോം: ആഗോള കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ പട്ടികയിലേക്ക് 800 ഇറ്റലിക്കാര്‍ കൂടി. പതിനഞ്ചാം നൂറ്റാണ്ടില്‍ ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനം വിസമ്മതിച്ചതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട 800 ഇറ്റലിക്കാരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ എത്തിയ എഴുപതിനായിരത്തിലധികം വിശ്വാസികളെ സാക്ഷിനിര്‍ത്തിയാണ് വിശുദ്ധ പ്രഖ്യാപന ചടങ്ങുകള്‍ നടന്നത്.
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടശേഷം അദ്ദേഹം നടത്തുന്ന ആദ്യ വിശുദ്ധ
പ്രഖ്യാപനമായിരുന്നു ഇത്. പതിനായിരങ്ങള്‍ സാക്ഷിയായ ഞായറാഴ്ചത്തെ ചടങ്ങില്‍ 1949ല്‍ മരിച്ച കൊളംബിയക്കാരിയായ കന്യാസ്ത്രീയെയും വിശുദ്ധയായി പ്രഖ്യാപിച്ചിരുന്നു.തെക്കുകിഴക്കന്‍ അഡ്രിയാട്ടിക്കിലെ ഒട്രാന്റൊ ആക്രമിച്ച ഒട്ടോമന്‍ തുര്‍ക്കികള്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ച എണ്ണൂറോളം ക്രിസ്തുമതവിശ്വാസികളെ തലവെട്ടി കൊലപ്പെടുത്തുകയായിരുന്നു.
1480 ല്‍ നടന്ന സംഭവത്തില്‍ ആര്‍ച്ച് ബിഷപ്പും കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ ഏറെയും 15 വയസ്സിന് മുകളിലുള്ളവരായിരുന്നു. അതേസമയം വിശുദ്ധപദവി ലഭിക്കണമെങ്കില്‍ ഇവരുടെ മധ്യസ്ഥതയില്‍ രണ്ട് ദിവ്യാത്ഭുതങ്ങള്‍ സംഭവിച്ചിരിക്കണം എന്നുണ്ട്. വിശ്വാസത്തിന്റെ പേരില്‍ കൊലചെയ്യപ്പെട്ടതിനാല്‍ ഒട്രാന്റൊ രക്തസാക്ഷികളെ ആദ്യ അത്ഭുതത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
Key Words: Pope Francis, 800 Italians, 15th century , Convert to Islam, Christians, Vatican , Otranto Marytrs, Otranto, Southeastern Adriatic, Ottoman Turks, God , St Peter’s Square.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.