മാര്‍പാപ്പ ക്യൂബയില്‍; പ്രാര്‍ഥനാനിര്‍ഭരമായ സ്വീകരണം

 


(www.kvartha.com 20.09.2015) നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ക്യൂബയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രാര്‍ഥനാനിര്‍ഭരമായ സ്വീകരണം. ക്യൂബന്‍ ഭരണകൂടത്തിന്റെയും മെത്രാന്‍ സമിതിയുടെയും ക്ഷണത്തെ തുടര്‍ന്നാണ് സന്ദര്‍ശനം. ക്യൂബ സന്ദര്‍ശിക്കുന്ന മൂന്നാമത്തെ പോപ്പാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.

മാര്‍പാപ്പ ക്യൂബയില്‍; പ്രാര്‍ഥനാനിര്‍ഭരമായ സ്വീകരണം'ദയയുടെ ധര്‍മ്മദൂതന് ക്യൂബയിലേക്ക് സ്വാഗതം' എന്നെഴുതിയ ബാനറുമായിട്ടാണ് ക്യൂബന്‍ സ്വദേശികള്‍ പോപ്പിനെ സ്വീകരിച്ചത്. പലരും ക്യൂബന്‍ പതാക ഉയര്‍ത്തി വീശുന്നുണ്ടായിരുന്നു തെരുവോരങ്ങളില്‍ പ്രാര്‍ഥനകള്‍ ചൊല്ലിയും മെഴുകുതിരി കത്തിച്ചുവച്ചും മാര്‍പാപ്പയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ നേരത്തേതന്നെ തുടങ്ങിയിരുന്നു. പോപ്പിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി 3,522 സാധാരണ തടവുകാരെ ക്യൂബ വിട്ടയച്ചിരുന്നു.

യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായാണ് പോപ്പ് ക്യൂബയിലെത്തിയത്. ക്യൂബയില്‍ നിന്നും വാഷിങ്ടണിലെത്തുന്ന പോപ്പ് ന്യൂയോര്‍ക്ക്, ഫിലാഡെല്‍ഫിയ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും. തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.

SUMMARY: Thousands of cheering, flag-waving Cubans lined the streets of this capital city Saturday to welcome Pope Francis to their island country. Framcis papa's first visit to Cuba but the third papal trip to the island in just two decades.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia