മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കിയില്ല, യാത്രക്കാരുടെ മുഖത്ത് തുപ്പി; ഒടുവില്‍ 23കാരി അറസ്റ്റില്‍
Jul 16, 2021, 16:21 IST
സരസോട (ഫ്‌ളോറിഡാ ): (www.kvartha.com 16.07.2021) സൗത് വെസ്റ്റ് ഫ്‌ളോറിഡാ ഇന്റര്‍ നാഷനല്‍ വിമാനത്താവളത്തില്‍ ഡെല്‍റ്റാ എയര്‍ലൈന്‍സ് ജെറ്റില്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുകയും യാത്രക്കാരുടെ മുഖത്തു തുപ്പുകയും ചെയ്ത 23കാരിയെ പൊലിസ് എത്തി അറസ്റ്റു ചെയ്തു.
ജൂലായ് 14 ബുധനാഴ്ചയായിരുന്നു സംഭവം. 23 കാരിയായ അഡിലെയ്ഡ് ക്രൊവാംഗിനെയാണ് പൊലീസ് അറസ്റ്റു ചെയ്ത് ലീ കൗന്‍ടി ജയിലില്‍ അടച്ചത്. ഇവര്‍ക്ക് 65000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
മാസ്‌ക് ധരിക്കാതിരുന്ന അഡ്‌ലെയ്ഡിനോടു മാസ്‌ക് ധരിക്കാന്‍ വിമാന ജോലിക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ അനുസരിച്ചില്ല. മാത്രമല്ല ഇവര്‍ വാതിലിനു സമീപം ഇരിക്കുകയും യാത്രക്കാരുടെ മുഖത്തു തുപ്പുകയും ചെയ്തതായി പൊലീസ് പറയുന്നു. ഒടുവില്‍ ക്യാപ്റ്റന്‍ എത്തി ഇവരെ വിമാനത്തില്‍ നിന്നും പുറത്താക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ചു. ഇതോടെയാണ് പൊലീസ് എത്തിയത്.
എന്നാല്‍ പൊലീസിനോടും ഇവര്‍ തട്ടികയറുകയും അറസ്റ്റിനെ എതിര്‍ക്കുകയും ചെയ്തു. ഒടുവില്‍ ഇവരെ ബലപ്രയോഗത്തില്‍ കീഴടക്കുകയും, കൈവിലങ്ങണിയിച്ചു പുറത്തു കൊണ്ടുപോകുകയും ചെയ്തു. ഇവര്‍ക്കെതിരെ പൊലീസിനെ എതിര്‍കല്‍, വിമാന യാത്രക്ക് തടസം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ മുഖവും, മൂക്കും ശരിയായി അടയ്ക്കണമെന്ന നിര്‍ദേശമാണ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍ നല്‍കിയിട്ടുള്ളത്.
Keywords: Police: Woman arrested for refusing to wear mask on plane, spitting on passengers, America, News, Woman, Arrested, Bail, Police, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.