Arrested | ഉയരമുള്ള കെട്ടിടത്തില്‍ വലിഞ്ഞുകയറാന്‍ ശ്രമം; 73-ാം നിലവരെ എത്തിയ യുവാവിനെ നിര്‍ബന്ധിച്ച് താഴെ ഇറക്കി; പിന്നാലെ അറസ്റ്റ്
Jun 12, 2023, 16:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സിയോള്‍: (www.kvartha.com) ദക്ഷിണ കൊറിയയില്‍ ഉയരമുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് വലിഞ്ഞുകയറാന്‍ ശ്രമിച്ച ബ്രിടീഷ് വംശജനായ യുവാവിനെ അറസ്റ്റ് ചെയ്ത്. സുരക്ഷാസംവിധാനമോ കയറോ ഇല്ലാതെ ചിലന്തിയെ പോലെയാണ് 24 കാരനായ യുവാവ് 123 നിലയുള്ള കെട്ടിടത്തില്‍ കയറാന്‍ ശ്രമിച്ചത്.
തിങ്കളാഴ്ച സിയോളിലെ ലോടെ വേള്‍ഡ് ടവറിലാണ് യുവാവ് കയറി തുടങ്ങിയത്. ഒരു മണിക്കൂറോളം സമയം എടുത്ത് 73-ാം നിലവരെ ഇയാള്‍ കയറി എത്തിയിരുന്നു. ഈ സമയത്ത്, അഗ്‌നിസുരക്ഷാ സേന നിര്‍ബന്ധിച്ച് ഇയാളെ കെട്ടിടത്തില്‍ നിന്ന് പുറത്തിറക്കുകയായിരുന്നുവെന്നാണ് വിവരം. ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ കെട്ടിടമാണ് ലോടെ വേള്‍ഡ് ടവര്‍.
കൊറിയയിലെ ഒരു ദിനപത്രത്തിന്റെ റിപോര്‍ട് പ്രകാരം ജോര്‍ജ്-കിംഗ് തോംപ്‌സണ്‍ എന്നാണ് അറസ്റ്റിലായ ആളുടെ പേര്. 2019ല്‍ ലന്‍ഡനിലെ ഷാര്‍ഡ് കെട്ടിടത്തില്‍ വലിഞ്ഞുകയറാന്‍ ശ്രമം നടത്തിയ ഇയാള്‍ അറസ്റ്റിലായിരുന്നുവെന്ന് ബ്രിടീഷ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
Keywords: News, World, World-News, Police, Arrested British Man, Climbing, South Korean, Skyscraper, Police arrest British man free-climbing South Korean skyscraper.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

