ബേനസീര്‍ ഭൂട്ടോ വധം: മുഷറഫിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

 


ADVERTISEMENT

ഇസ്‌ലാമാബാദ്: ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ പതിനാലു ദിവസത്തേക്കുകൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്. കേസ് പരിഗണിച്ച റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയുടേതാണ് നടപടി. ബേനസീര്‍ വധത്തിനു പുറമെ മറ്റ് നിരവധി കേസുകളും അദ്ദേഹത്തിനെതിരെ നിലവിലുണ്ട്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഷറഫിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. മുഷറഫിന്റെ ഫാംഹൗസ് സബ് ജയിലായി പ്രഖ്യാപിച്ചതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായാലും അദ്ദേഹം ഫാം ഹൗസിലാണ് കഴിയുക. ഏപ്രില്‍ 26ന് കേസ് പരിഗണിച്ച കോടതി മുഷറഫിനെ നാല് ദിവസത്തേക്ക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭൂട്ടോ വധക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്.

ബേനസീര്‍ ഭൂട്ടോ വധം: മുഷറഫിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി
2007 ഡിസംബര്‍ 27നു മുഷറഫ് പ്രസിഡന്റായിരുന്ന കാലത്താണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അറുപതിലധികം ജഡ്ജിമാരെ തടവിലാക്കുകയും ചെയ്ത കേസില്‍ ഈ മാസം ആദ്യമാണ് മുഷറഫിനെ അറസ്റ്റു ചെയ്തത്.

Keywords : Pakistan, Parvesh Mushraf, Court, Custody, World, Benazir Bhutto, Judicial Custody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia