പലസ്തീന്‍ തടവുകാര്‍ 77 ദിവസം നീണ്ട നിരാഹാരസമരം അവസാനിപ്പിച്ചു

 


പലസ്തീന്‍ തടവുകാര്‍ 77 ദിവസം നീണ്ട നിരാഹാരസമരം അവസാനിപ്പിച്ചു
റാമള്ള: ഇസ്രായേലിലെ ആഷ്കേലൂന്‍ ജയിലില്‍ കഴിയുന്ന നൂറുകണക്കിന്‌ പലസ്തീന്‍ തടവുകാര്‍ 77 ദിവസം പിന്നിട്ട നിരാഹാരസമരം അവസാനിപ്പിച്ചു. തടവുകാര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

 ജയിലിലെ അപര്യാപ്തമായ സൗകര്യങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് 2 പേരാണ്‌ ആദ്യം നിരാഹാരസമരം തുടങ്ങിയത്. എന്നാല്‍ പിന്നീട് ഈ സമരത്തില്‍ നൂറുകണക്കിന്‌ തടവുകാര്‍ പങ്കുചേരുകയായിരുന്നു. ഇസ്രായേല്‍ അധികൃതരുമായി പലസ്തീന്‍ ആഭ്യന്തരമന്ത്രി ഇസാ ഖരാഖ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്‌ സമരം അവസാനിപ്പിക്കാന്‍ തടവുകാര്‍ തയ്യാറായത്.

Keywords:  World, Jail, Hunger strike


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia