പാക് മാധ്യമപ്രവര്‍ത്തകന്‍ ഹമീദ് മിര്‍ വെടിയേറ്റ് അബോധാവസ്ഥയില്‍

 


ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ചാനല്‍ അവതാരകനുമായ ഹമീദ് മിറിന് കറാച്ചിയില്‍ വെച്ച് വെടിയേറ്റു. ശനിയാഴ്ച വൈകിട്ട് 5.30നാണ് സംഭവം. വെടിയേറ്റ ഹമീദിനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാക് മാധ്യമപ്രവര്‍ത്തകന്‍ ഹമീദ് മിര്‍ വെടിയേറ്റ് അബോധാവസ്ഥയില്‍കറാച്ചി എയര്‍പോര്‍ട്ടില്‍ നിന്നും ഓഫീസിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ നാത ഖാന്‍ പാലത്തിന് സമീപത്തുവെച്ചാണ് വെടിയേറ്റത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഹമീദിന് നേര്‍ക്ക് രണ്ട് ബൈക്കുകളിലായി എത്തിയ അജ്ഞാതരാണ് ആക്രമണം നടത്തിയത്.

പാക് താലിബാനെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്ന ഹമീദ് മിര്‍ തീവ്രവാദി സംഘടനകളുടെ കണ്ണിലെ കരടാണ്. ഇതിന് മുന്‍പും ഹമീദ് മിറിന് നേര്‍ക്ക് വധശ്രമങ്ങളുണ്ടായിട്ടുണ്ട്

SUMMARY: New Delhi: Senior Pakistani journalist and TV anchor Hamid Mir was shot at in country's financial capital Karachi on Saturday evening, reports said.

Keywords: Pakistan, Hamid Mir, Karachi, Pakistani Taliban, GeoTV, Malala Yousafzai


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia