പാക് വിമാന ദുരന്തം: വിമാനത്തിന്‌ മിന്നലേറ്റതെന്ന്‌ സംശയം

 


പാക് വിമാന ദുരന്തം: വിമാനത്തിന്‌ മിന്നലേറ്റതെന്ന്‌ സംശയം
ഇസ്ലാമാബാദ്: പാക് വിമാനദുരന്തത്തിന്‌ കാരണം ശക്തമായ ഇടിമിന്നലാണെന്ന്‌ സംശയം. ഇസ്ലാമാബാദ് വിമാനത്താവളത്തിനുസമീപമുണ്ടായ വിമാന ദുരന്തത്തില്‍ പൊലിഞ്ഞത് 127 ജീവിതങ്ങളാണ്‌.

വിമാനം ലാന്‍ഡിംഗിന്‌ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഈ സമയത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. പറന്നിറങ്ങാന്‍ ശ്രമിച്ച വിമാനം ഒരു അഗ്നിഗോളമായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന്‌ ദൃക്സാക്ഷികള്‍ പറയുന്നു.

അതേസമയം 27 വര്‍ഷം പഴക്കം ചെന്ന വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലായതാകാം അപകടത്തിന്‌ കാരണമെന്നും അഭ്യൂഹമുണ്ട്. എന്നിരുന്നാലും ദുരന്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പാക്ക് അഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്ക് അറിയിച്ചു.

English Summery
Air crash investigators are combing the wreckage of a passenger plane that crashed near the Pakistani capital Islamabad, killing all 127 on board.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia