പാക് ജിയോ ചാനൽ എഡിറ്റർ ഹമീദ് മിർ വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു
Nov 26, 2012, 23:56 IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പ്രമുഖ ചാനലായ ജിയോ ചാനൽ എഡിറ്റർ ഹമീദ് മിർ വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു. കാറിനടിയിൽ സ്ഥാപിച്ചിരുന്ന ബോംബ് ബോംബ് സ്ക്വാഡ് നിർവീര്യമാക്കിയതിനെത്തുടർന്നാണ് ഹമീദ് മിർ വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടത്.
കറുത്ത ബാഗിലൊളിപ്പിച്ചാണ് കാറിനടിയിൽ ബോംബ് സ്ഥാപിച്ചിരുന്നത്. ഹമീദ് മിറിന്റെ അയൽ വാസിയുടെ ഡ്രൈവറുടെ കണ്ണിൽ ബാഗുടക്കിയതാണ് അപകടം ഒഴിവാകാൻ കാരണമായത്. തൊട്ടടുത്ത മാർക്കറ്റിൽ നിന്നും തിരിച്ചുവീട്ടിലെത്തിയ മിർ കാർ പാർക്ക് ചെയ്യുന്നതിനിടയിലാണ് കാറിനടിയിൽ ബാഗ് തൂങ്ങിയാടുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. മിർ ഉടനെ ബോംബ് സ്ക്വാഡിനെ വിവരമറിയിക്കുകയും ബോംബ് നിർവീര്യമാക്കുകയുമായിരുന്നു.
SUMMERY: Islamabad: The editor of a Pakistani news channel Geo TV, Hamid Mir, escaped narrowly on Monday when a bomb kept beneath his car was diffused by the bomb disposal squad.
Keywords: Pakistan, World, Hamid Mir, Geo Channel, Bomb, Escape, Car, Beneath, Terrorists, Bomb disposal Squad,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.