ക്ഷുദ്രഗ്രഹം ഭൂമിയില്‍ പതിച്ചു: 400ലേറെ പേര്‍ക്ക് പരിക്ക്

 


മോസ്‌ക്കോ: ഭൂമിക്ക് സമീപത്തുകൂടി കടന്നുപോകുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കിയ ക്ഷുദ്രഗ്രഹം ഭൂമിയില്‍ പതിച്ചു. റഷ്യയിലെ ഉരല്‍ പര്‍വതത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് ക്ഷുദ്രഗ്രഹം പതിച്ചത്. ക്ഷുദ്രഗ്രഹം പതിച്ചതിനെത്തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ 400ലേറെ പേര്‍ക്ക് പരിക്കേറ്റു.

ആറ് നഗരങ്ങളില്‍ നിന്നും നാശനഷ്ടങ്ങളുണ്ടായതിന്റെ റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച ഗ്രഹം പൊട്ടിത്തെറിച്ച് കഷണങ്ങളായി പലസ്ഥലങ്ങളില്‍ ചിതറി വീഴുകയായിരുന്നു. ജനവാസ പ്രദേശമായ ചെല്യബിന്‍സ്‌ക് പ്രദേശത്താണ് നാശനഷ്ടങ്ങള്‍ കൂടുതല്‍ ഉണ്ടായത്.

ക്ഷുദ്രഗ്രഹം ഭൂമിയില്‍ പതിച്ചു: 400ലേറെ പേര്‍ക്ക് പരിക്ക്102 പേര്‍ വൈദ്യ സഹായത്തിനായി പോലീസിനെ വിളിച്ചുവെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് വദീം കോലെസ്‌നികോവ് അറിയിച്ചു. സ്‌ഫോടനത്തില്‍ ജനല്‍ ഗ്ലാസുകള്‍ പൊട്ടിത്തെറിച്ച പരിക്കേറ്റവരാണ് ഭൂരിഭാഗവും. സമീപപ്രദേശത്തെ സിങ്ക് ഫാക്ടറിയുടെ മേല്‍ക്കൂരയില്‍ ഗ്രഹത്തിന്റെ കഷണം പതിച്ച് 6,000 ചതുരശ്ര അടിയിലേറെ തകര്‍ന്നതായി കോലെസ്‌നികോവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം എന്താണ് സംഭവിച്ചതെന്ന് ശാസ്ത്രലോകത്തിന്റെ വിശദീകരണം ഉണ്ടായിട്ടില്ല. ആകാശത്തിലൂടെ രാവിലെ 9.20ഓടെ അഗ്‌നിവമിക്കുന്ന ഒരു ഗോളം അതിവേഗതയില്‍ പായുന്നതിന്റെ ദൃശ്യങ്ങള്‍ നാഷണല്‍ ടെലിവിഷനുകള്‍ പുറത്തുവിട്ടിരുന്നു.

SUMMERY: Moscow: A meteor streaked across the sky over Russia's Ural Mountains on Friday morning, causing sharp explosions and reportedly injuring more than 400 people.


Keywords: World news, Moscow, Meteor, Streaked across the sky, Russia, Ural Mountains, Friday morning, Causing, Sharp explosions, Reportedly, Injuring, More than 400 people.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia