ഇന്‍ഡ്യയില്‍ ആദ്യമായി കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് -19 മാരകമാണെന്ന് ലോകാരോഗ്യ സംഘടന
Jun 2, 2021, 12:23 IST
ജനീവ: (www.kvartha.com 02.06.2021) ഇന്‍ഡ്യയില്‍ ആദ്യമായി കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസ് അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് -19 ന്റെ B.1.617.2 വേരിയന്റാണ് ഇന്‍ഡ്യയില്‍ ആദ്യമായി കണ്ടെത്തിയത്. പൊതുജനാരോഗ്യ അപകടസാധ്യത കണക്കിലെടുക്കുമ്പോള്‍ ഇന്‍ഡ്യയില്‍ കണ്ടെത്തിയ B.1.617.2 മറ്റ് രണ്ട് ജനിതകമാറ്റം വന്ന വൈറസുകളെക്കാള്‍ മാരകമാണെന്ന് ലോകാരോഗ്യ സംഘടന മഹാമാരിയെ കുറിച്ചുള്ള പ്രതിവാര വിലയിരുത്തലില്‍ പറഞ്ഞു. ജനിതകമാറ്റം വന്ന വൈറസിനെ കുറിച്ചുള്ള പഠനത്തിനു ലോകാരോഗ്യ സംഘടന കൂടുതല്‍ പരിഗണന നല്‍കുകയാണിപ്പോള്‍.
രാജ്യത്ത് സ്‌ഫോടനാത്മകമായി പൊട്ടിപ്പുറപ്പെട്ടതായി ആരോപിക്കപ്പെടുന്ന B.1.617.2 വേരിയന്റ് മൂന്ന് വംശങ്ങളായി വിഭജിക്കപ്പെട്ടതിനാല്‍ അതിനെ ട്രിപിള്‍ മ്യൂടന്റ് വേരിയന്റ് എന്നാണ് വിളിക്കുന്നത്. ഇത്, കൂടുതലായി പകരാനും ചില വാക്‌സിനുകളെ മറികടക്കാനും സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ജനിതകമാറ്റം വന്ന വൈറസിനെ ആദ്യം കണ്ടെത്തിയ രാജ്യങ്ങളുടെ പേരുമായി പരാമര്‍ശിക്കുന്നത് രാജ്യത്തെ കളങ്കപ്പെടുത്തുമെന്നതിനാല്‍ അത് ഒഴിവാക്കി, ആ വകഭേദത്തെ 'ഡെല്‍റ്റ' എന്ന് വിളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.