ഉത്തരകൊറിയയുടെ ആണവപരീക്ഷണം ഹിരോഷിമാ സ്ഫോടനത്തേക്കാള്‍ 17 ഇരട്ടി ശക്തിയേറിയതെന്ന് ഐ എസ് ആര്‍ ഒ
Nov 18, 2019, 19:48 IST
ന്യൂഡല്‍ഹി: (www.kvartha.com 18/11/2019) 2017ല്‍ ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണം ഹിരോഷിമാ സ്ഫോടനത്തേക്കാള്‍ 17 ഇരട്ടി ശക്തിയേറിയതായിരുന്നുവെന്ന് ഐ എസ് ആര്‍ ഒ. ഐഎസ്ആര്‍ഒയുടെ മൂന്നംഗ ഗവേഷക സംഘം നടത്തിയ പഠനത്തിലാണ് ഉത്തരകൊറിയയുടെ ആണവ പരീക്ഷണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ജിയോഫിസിക്കല്‍ ജേണല്‍ ഇന്റര്‍നാഷണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കെ എം ശ്രീജിത്ത്, റിതേഷ് അഗര്‍വാള്‍, എ എസ് രജാവത് എന്നിവരാണ് പഠനം നടത്തിയത്. 245 മുതല്‍ 271 ടണ്‍ വരെ സ്ഫോടകവസ്തുക്കളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചതെന്നാണ് കണക്കാക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തോടനുബന്ധിച്ച് 1945ല്‍ ഹിരോഷിമയില്‍ നടന്ന സ്ഫോടനത്തില്‍ ഉപയോഗിച്ചത് 15 ടണ്‍ സ്ഫോടകവസ്തുക്കളാണ്.
പരീക്ഷണം നടത്തിയ മൗണ്ട് മണ്‍ടാപ് എന്ന പര്‍വതശിഖരത്തിന്റെ മേല്‍ത്തട്ട് വലിയതോതില്‍ തകര്‍ന്നതായി പഠനം പറയുന്നു. പര്‍വതത്തിന്റെ മുകള്‍ ഭാഗത്തിന് 0.5 മീറ്ററോളം സ്ഥാനഭ്രംശം സംഭവിച്ചതായി സ്ഫോടനത്തിനു ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
സ്ഫോടനത്തിന്റെ തീവ്രവത കണക്കാക്കുന്നതിന് സാറ്റലൈറ്റ് ചിത്രങ്ങളെയും വിവരങ്ങളെയുമാണ് പഠനത്തിന് ഉപയോഗപ്പെടുത്തിയത്. ജപ്പാന്റെ കൃത്രിമോപഗ്രഹമായ അലോസ്-2ന്റെ (ALOS2) വിവരങ്ങളാണ് പഠനത്തിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, National, ISRO, News, Nuclear, World, Report, Japan, North Korea’s 2017 nuclear test 17 times powerful than Hiroshima: ISRO study

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.