കിം ജോങ് ഉനിന്റെ പിതാവിന്റെ ചരമ വാര്‍ഷികം; ചിരിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പെടുത്തി ഉത്തരകൊറിയ, നിരോധനം ലംഘിക്കുന്നവരെ കാത്തുനില്‍ക്കുന്നത് കടുത്ത ശിക്ഷ

 


പ്യോംങ്യാംഗ്: (www.kvartha.com 17.12.2021) 10 ദിവസത്തേക്ക് ജനങ്ങള്‍ ചിരിക്കുന്നതിന് ഉത്തരകൊറിയ വിലക്കേര്‍പെടുത്തിയതായി റിപോര്‍ട്. രാജ്യത്തിന്റെ മുന്‍ ഭരണാധികാരിയും ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉനിന്റെ പിതാവുമായ കിം ജോങ് ഇലിന്റെ 10-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ദുഃഖസൂചകമായാണ് ഭരണകൂടത്തിന്റെ ഉത്തരവ് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

മദ്യപാനം, മറ്റു വിനോദങ്ങളില്‍ ഏര്‍പെടുന്നത് തുടങ്ങിയവയും നിരോധിച്ചിട്ടുണ്ടെന്ന് അതിര്‍ത്തി നഗരമായ സിനുയിജുവിലെ താമസക്കാരന്‍ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞതായി ദേശീയ മാധ്യമം റിപോര്‍ട് ചെയ്തു. ഡിസംബര്‍ 17നാണ് കിം ജോങ് ഇലിന്റെ ചരമവാര്‍ഷികദിനം. 1994 മുതല്‍ 2011 വരെ ഉത്തരകൊറിയ ഭരിച്ചിരുന്നത് കിം ജോംഗ് ഇല്‍ ആയിരുന്നു. 2011 ഡിസംബര്‍ 17നാണ് കിം ജോംഗ് ഇല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.

കിം ജോങ് ഉനിന്റെ പിതാവിന്റെ ചരമ വാര്‍ഷികം; ചിരിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പെടുത്തി ഉത്തരകൊറിയ, നിരോധനം ലംഘിക്കുന്നവരെ കാത്തുനില്‍ക്കുന്നത് കടുത്ത ശിക്ഷ

അതേസമയം, നിരോധനം ലംഘിക്കുന്നവരെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. 10 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ദുഃഖാചരണ കാലയളവില്‍ വിലക്കുകള്‍ ലംഘിച്ചാല്‍ അത്തരക്കാരെ അറസ്റ്റ് ചെയ്യും. എല്ലാ വിധത്തിലുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്കും, പിറന്നാള്‍ ആഘോഷങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കും വിലക്ക് ബാധകമാണെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. 

Keywords:  News, World, Ban, Death, Father, Kim Jong Il, Death anniversary, Laugh, North Korea, North Koreans banned from laughing for 10 days to mark Kim Jong Il's 10th death anniversary
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia