ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉനിനെതിരെ ചുമരെഴുത്ത്; നഗരവാസികളുടെ മുഴുവന്‍ കയ്യക്ഷരം പരിശോധിക്കുന്ന തിരക്കില്‍ സുരക്ഷാമന്ത്രാലയം

 



സിയോള്‍: (www.kvartha.com 06.01.2022) ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉനിനെതിരെ ഉത്തരകൊറിയന്‍ നഗരത്തില്‍ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടതായി റിപോര്‍ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സുരക്ഷാമന്ത്രാലയം നടത്തുന്ന അന്വേഷണമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. നഗരവാസികളുടെ മുഴുവന്‍ കയ്യക്ഷരം പരിശോധിക്കുകയാണ്. 

സെന്‍ട്രല്‍ കമിറ്റിയുടെ പ്ലീനറി യോഗത്തിന് ആതിഥ്യമരുളുന്ന ഉത്തരകൊറിയന്‍ തലസ്ഥാനം ഉള്‍പെടുന്ന പ്യോങ്യാങ്ങിലെ പ്യോങ്ചന്‍ ജില്ലയില്‍ ഒരു അപാര്‍ട്‌മെന്റിന്റെ ചുമരിലാണ് ഡിസംബര്‍ 22ന് കിമിനെതിരെ അധിക്ഷേപിക്കുന്ന തരത്തില്‍ അസഭ്യപദങ്ങള്‍ പ്രത്യക്ഷപ്പെട്ടതെന്ന് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. തുടര്‍ന്ന് അധികൃതര്‍ ഇത് മായിച്ചു കളഞ്ഞു. 

എന്നാല്‍ ഇത് എഴുതിയ ആളെ കണ്ടുപിടിക്കാന്‍ നഗരവാസികളുടെ മുഴുവന്‍ കയ്യക്ഷരം പരിശോധിക്കുകയാണ് ഉത്തരകൊറിയന്‍ സുരക്ഷാ വിഭാഗം.
എഴുതിയവരെ കണ്ടെത്താന്‍ പ്രദേശത്തെ ഫാക്ടറി ജീവനക്കാരുടെയും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും വിദ്യാര്‍ഥികളുടെയും ഉള്‍പെടെ 1000 കണക്കിന് പേരുടെ കയ്യക്ഷരം പരിശോധിക്കും എന്നാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങളിലെ റിപോര്‍ട്. 

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉനിനെതിരെ ചുമരെഴുത്ത്; നഗരവാസികളുടെ മുഴുവന്‍ കയ്യക്ഷരം പരിശോധിക്കുന്ന തിരക്കില്‍ സുരക്ഷാമന്ത്രാലയം


ഭരണാധികാരിക്കെതിരെയോ, ഭരണത്തിനെതിരെയോ ചുമരെഴുത്ത് ഉത്തര കൊറിയയില്‍ വലിയ കുറ്റമാണ്. 2020ലും ഇങ്ങനെ ചെയ്തവരെ കണ്ടെത്താന്‍ കയ്യക്ഷര പരിശോധന നടത്തിയിരുന്നു. 2018ല്‍ ഈ കുറ്റത്തിന് ഒരു കേണലിനെ വധിച്ചു.

അതേസമയം ആണവായുധവും അമേരികയുമല്ല, തന്റെ പുതിയ പരിഗണനാ പട്ടികയിലെന്ന് ഉത്തരകൊറിയന്‍ സര്‍വാധിപതി കിം ജോങ് ഉന്‍ അടുത്തിടെ പ്രസ്താവിച്ചു. രാജ്യം ഇനി ശ്രദ്ധയൂന്നുക ജനങ്ങള്‍ക്ക് ഭക്ഷണവും ജീവിതനിലവാരവും ഉറപ്പുവരുത്താനാണെന്നും അധികാരമേറ്റതിന്റെ 10-ാം വാര്‍ഷികത്തില്‍ രാഷ്ട്രത്തോട് നടത്തിയ പ്രഭാഷണത്തില്‍ കിം പറഞ്ഞു. കൂടുതല്‍ ട്രാക്ടറുകള്‍ ഉല്‍പാദിപ്പിക്കുക, കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്തത എന്നിവയ്ക്കായിരിക്കും തന്റെ പുതിയ പരിഗണനയെന്നും കിം പറഞ്ഞു. 

Keywords:  News, World, International, North Korean leader, Korea, South Korea, North Korea Demands Handwriting Samples From Thousands Of Residents After Offensive Kim Jong Un Graffiti Found
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia