ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയാല്‍ പ്രത്യാഘാതം ഗുരുതരം: യുഎസ്
Jan 19, 2015, 16:00 IST
വാഷിംഗ്ടണ്‍: (www.kvartha.com 19/01/2015) പാക്കിസ്ഥാന് മുന്നറിയിപ്പുമായി യുഎസ്. പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഭീകരാക്രമണമുണ്ടായാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് യുഎസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒബാമയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഭീകരരില്‍ നിന്ന് പ്രകോപനപരമായ പ്രവൃത്തികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും യുഎസ് പാക്കിസ്ഥാനോട് നിര്‍ദ്ദേശിച്ചു.
ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ബരാക് ഒബാമയാണ് ഇന്ത്യയുടെ മുഖ്യാതിഥി. ഇതാദ്യമായാണ് യുഎസ് പ്രസിഡന്റ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നത്.
ജനുവരി 25 മുതല്‍ 27 വരെ ബരാക് ഒബാമ ഇന്ത്യയിലുണ്ടാകും. രാജ്പഥിലെ തുറന്ന വേദിയില്‍ ഏതാണ്ട് 2 മണിക്കൂറോളം ഒബാമയുണ്ടാകും. അതിനാല്‍ യുഎസ്, ഇന്ത്യന്‍ സുരക്ഷ ഏജന്‍സികള്‍ അതീവ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഒബാമയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ തീവ്രവാദ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചനകള്‍.
SUMMARY: The US has asked Pakistan to ensure that there is no cross-border terror incident during his India visit and subtly warned of "consequences" if any such attack is traced back to the country. This move came ahead of President Barack Obama's Republic day visit.
Keywords: India, Visit, Barack Obama, US, President,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.