ഫിഡല്‍ കാസ്‌ട്രോയുടെ പേരില്‍ ക്യൂബയില്‍ റോഡുകളോ സ്മാരകങ്ങളോ ഉണ്ടാകില്ല

 


സാന്റിയാഗോ: (www.kvartha.com 04.12.2016) അന്തരിച്ച വിപ്ലവ നായകന്‍ ഫിഡല്‍ കാസ്‌ട്രോയുടെ പേരില്‍ ക്യൂബയില്‍ റോഡുകളോ സ്മാരകങ്ങളോ ഉണ്ടാകില്ലെന്ന് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ. വ്യക്തിപൂജയെ എതിര്‍ക്കുന്നതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു.

ജീവിച്ചിരുന്ന കാലത്തുതന്നെ റോഡുകള്‍ക്കും പൊതുസ്ഥലങ്ങള്‍ക്കും തന്റെ പേര് നല്‍കാനുള്ള നീക്കത്തെ ഫിഡല്‍ കാസ്‌ട്രോ എതിര്‍ത്തിരുന്നു. ഫിഡല്‍ കാസ്‌ട്രോയുടെ സഹോദരന്‍ കൂടിയാണ് റൗള്‍ കാസ്‌ട്രോ.

ക്യൂബയിലെ കിഴക്കന്‍ നഗരമായ സാന്റിയാഗോയില്‍ വിപ്ലവ നായകന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് റൗള്‍ കാസ്‌ട്രോ ഇക്കാര്യം വ്യക്തമാക്കിയത്.

നവംബര്‍ 25നാണ് ഫിഡല്‍ കാസ്‌ട്രോ വിടപറഞ്ഞത്. തൊണ്ണൂറാം വയസിലായിരുന്നു അന്ത്യം.
ഫിഡല്‍ കാസ്‌ട്രോയുടെ പേരില്‍ ക്യൂബയില്‍ റോഡുകളോ സ്മാരകങ്ങളോ ഉണ്ടാകില്ല

SUMMARY: The name and figure of Cuban revolutionary leader Fidel Castro will not be used for public places, streets or plazas nor will monuments, busts or statues be made in his memory as per his wishes, his brother and President Raul Castro has said.

Keywords: World, Cuba, Fidel Castro
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia