യുഎസിലെത്തിയ അറബ് ഭരണാധികാരി താമസത്തിനായി വാടകയ്‌ക്കെടുത്തത് 222 മുറികളുള്ള ആഡംബര ഹോട്ടല്‍; വാടക മാത്രം 10 ലക്ഷം ഡോളര്‍
Sep 8, 2015, 15:41 IST
വാഷിംഗ്ടണ്‍ ഡിസി: (www.kvartha.com 08.09.2015) സിറിയന്‍ കുര്‍ദ്ദിഷ് അഭയാര്‍ത്ഥിയായ അയ്‌ലന്‍ കുര്‍ദി എന്ന ബാലന്‍ മരിച്ചുകിടക്കുന്ന ചിത്രം ഉയര്‍ത്തിയ അലയൊലികള്‍ അടങ്ങിയിട്ടില്ല. മതത്തേക്കാളും സമുദായത്തേക്കാളും മനുഷ്യത്വത്തിനാണ് വില നല്‍കേണ്ടതെന്ന ചര്‍ച്ച അല്പം വൈകിയാണെങ്കിലും സോഷ്യല്‍ മാധ്യമങ്ങളില്‍ ചൂടുപിടിച്ചത് അയ്‌ലന്‍ കുര്‍ദ്ദിയുടെ ചിത്രത്തിലൂടെയാണ്.
ലോക രാഷ്ട്രങ്ങളും രാഷ്ട്ര നേതാക്കളും അഭയാര്‍ത്ഥികള്‍ക്ക് ആവുന്നത് ചെയ്യാന്‍ തയ്യാറായി മുന്നോട്ടുവന്നു. ഓരോ ഇടവകയും ഓരോ അഭയാര്‍ത്ഥി കുടുംബങ്ങളെ ദത്തെടുക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും മാതൃകയായി.
എന്നാല്‍ ഈ ചര്‍ച്ചകള്‍ നടക്കുമ്പോഴും ഒരു അറബ് ഭരണാധികാരിക്കെതിരെയാണിപ്പോള്‍ ലോകമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും. കഴിഞ്ഞയാഴ്ച ഇദ്ദേഹം നടത്തിയ യുഎസ് സന്ദര്‍ശനമാണ് ചര്‍ച്ചാവിഷയം. വാഷിംഗ്ടണ്‍ ഡിസിയില്‍ 3 ദിവസമാണ് ഇദ്ദേഹവും പരിവാരങ്ങളും തങ്ങിയത്. ഇതിനായി അവിടുത്തെ ഒരു ആഡംബര ഹോട്ടല്‍ പൂര്‍ണ്ണമായും വാടകയ്‌ക്കെടുത്തു. 222 മുറികളുള്ള ഫോര്‍ സീസണ്‍സ് ഹോട്ടല്‍ എന്ന അത്യാഡംബര ഹോട്ടലാണിദ്ദേഹം വാടകയ്‌ക്കെടുത്തത്.
10 ലക്ഷം ഡോളറാണിതിന്റെ വാടക. ഒരു രാത്രിക്ക് ഒരു സ്യൂട്ടിന് 2000 ഡോളറാണ് വാടക. ഇതുകൂടാതെ രാജാവിന്റെ അഭിരുചിക്കനുസരിച്ചുള്ള മാറ്റങ്ങള്‍ മുറിയില്‍ വരുത്താനും അധിക തുക ചിലവാക്കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ സന്ദര്‍ശിക്കാനായാണ് ഇദ്ദേഹം യുഎസിലെത്തിയത്.
അത്യാഡംബര വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു പാര്‍ക്കിംഗ് ഏരിയയില്‍. എവിടേയും ചുവപ്പ് പരവതാനി, സ്വര്‍ണ നിറങ്ങളിലെ അലങ്കാരങ്ങള്‍, ദീപങ്ങള്‍ക്കും വിളക്കുകള്‍ക്കും സ്വര്‍ണ നിറം, ഫര്‍ണീച്ചറുടെ അരികുകളില്‍ സുവര്‍ണ നിറമുള്ള ചിത്രപണികള്‍.
ഇദ്ദേഹം നടത്തുന്ന വിദേശ യാത്രകള്‍ ആഡംബരഭ്രമത കൊണ്ടുതന്നെ മാധ്യമ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. കഴിഞ്ഞ മാസം ഫ്രഞ്ച് റിവേറയില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ഇദ്ദേഹത്തോടൊപ്പം ആയിരം പേരാണ് ഫ്രാന്‍സിലെത്തിയത്. ഇവര്‍ തങ്ങിയ ഹോട്ടലിന് സമീപമുള്ള ബീച്ചില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചതും വാര്‍ത്തയായിരുന്നു.
യുഎസ് സന്ദര്‍ശനത്തിലും ഇദ്ദേഹത്തോടൊപ്പം കുടുംബാംഗങ്ങളും പരിവാരങ്ങളും നയതന്ത്ര പ്രതിനിധികളുമുണ്ട്.
ഡെയ്‌ലി മെയിലാണീ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
SUMMARY: At the time when the whole world is in deep sorrow and the wrenching image of a Syrian Kurdish refugee boy drowned on a Turkish beach has fueled a debate across the world, the King of an Arab nation is enjoying the most possible luxury on his visit to US.
Keywords: Refugee, Syrian, King, US, Visit

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.