യു എൻ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രാഈൽ
May 17, 2021, 12:41 IST
ഗാസ: (www.kvartha.com 17.05.2021) യുഎന്‍ സമാധാന ചർചയിൽ ഫലസ്തീൻ- ഇസ്രാഈൽ സംഘർഷത്തിൽ വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രാഈലും ഹമാസും ആവര്‍ത്തിച്ചതോടെ രക്ഷാ സമിതി വെര്‍ച്വല്‍ യോഗം തീരുമാനമാകാതെ പിരിഞ്ഞു. യുഎന്‍ രക്ഷാ സമിതി യോഗ സമയത്തും ഇസ്രാഈൽ ഗസ്സയില്‍ ആക്രമണം തുടരുകയായിരുന്നു.
അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നാണ് ഐക്യരാഷ്ട്രസ സഭ സെക്രടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടത്. എന്നാല്‍ സമാധാന ശ്രമങ്ങള്‍ക്ക് വേഗം കൂട്ടാന്‍ ചേര്‍ന്ന യുഎന്‍ യോഗത്തിലും ഇരു രാജ്യങ്ങളും ഏറ്റുമുട്ടി.
ഗസ്സയിലെ ആക്രമണങ്ങളെ കുറിച്ച് അപലപിക്കുന്ന പൊതു പ്രസ്താവനയും യോഗത്തില്‍ ഉണ്ടായില്ല.
ഹമാസ് കുഞ്ഞുങ്ങളെ കവചമാക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇസ്രാഈൽ അംബാസഡര്‍ ഗിലാ ദര്‍ദാന്‍ അഭിപ്രായപ്പെട്ടു.

ഇസ്രാഈൽ സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന അമേരിക്കയുടെ പ്രസ്താവന ഫലസ്തീനികളുടെ കൂട്ടക്കൊലക്ക് വഴിയൊരുക്കുമെന്നായിരുന്നു ഫലസ്തീനിയന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ അമേരിക, ഇസ്രാഈലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന പ്രസ്താവനയില്‍ ഉറച്ച് നിൽക്കുകയായിരുന്നു
ഇസ്രാഈൽ-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ യുഎന്‍ രക്ഷാ സമിതി യോഗത്തില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. ഇസ്രാഈലും ഫലസ്തീനും സംയമനം പാലിക്കണമെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു.
Keywords: News, Israel, World, Clash, War, No ceasefire yet, Hamas, ‘No ceasefire yet’: Israel said to want IDF to complete ‘missions’ against Hamas.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.