കൊള്ളക്കാർ പിടികൂടിയ 100 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചു; തട്ടിക്കൊണ്ടുപോയവരിൽ ഏറെയും മുലയൂട്ടുന്ന അമ്മമാർ
Jul 21, 2021, 11:51 IST
സംഫാര: (www.kvartha.com 21.07.2021) കൊള്ളക്കാർ പിടികൂടിയ 100 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചതായി വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ അധികൃതർ. തട്ടിക്കൊണ്ടുപോയവരിൽ ഏറെയും കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമാരാണ്. സംഫാര സ്റ്റേറ്റില്‍ വച്ച് ജൂണ്‍ എട്ടിനാണ് ഇവരെ കൊള്ളക്കാർ പിടികൂടിയത്. അതില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ശേഷിച്ചവരെ മോചനദ്രവ്യം പോലും നല്‍കാതെയാണ് വിട്ടയച്ചതെന്ന് സംഫാര സര്‍കാര്‍ പറഞ്ഞു. അതേസമയം, സംഭവത്തെപറ്റി കൂടുതല്‍ വിവരങ്ങളെന്തെങ്കിലും നല്കാന് അധികൃതര്‍ വിസമ്മതിച്ചതായി ബിബിസി റിപോർട് ചെയ്തു.
മെഡികല്‍ പരിശോധനയും വിവരശേഖരണവും കഴിഞ്ഞ ശേഷം ഇവരെ സ്വന്തം വീടുകളിലേക്ക് അയക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ പ്രദേശത്ത് നിരവധി തട്ടിക്കൊണ്ടുപോകലുകൾ നടന്നിട്ടുണ്ട്. 2020 ഡിസംബര്‍ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആയിരത്തിലധികം പേരെയാണ് ഇങ്ങനെ തട്ടിക്കൊണ്ടുപോയത്. അതില്‍ ചിലരെ മോചനദ്രവ്യം നല്‍കിയതിനെ തുടര്‍ന്ന് മോചിപ്പിച്ചു. എന്നാല്‍, ചിലര്‍ കൊല്ലപ്പെടുകയുമുണ്ടായി.
ബണ്ഡിറ്റ്സ് എന്ന് പേര് നല്‍കിയിരിക്കുന്ന കൊള്ളക്കാരാണ് ഇതിന് പിന്നിലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍, ആയുധമുപയോഗിച്ച് കൊള്ള, കന്നുകാലികളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവ ഈ പ്രദേശത്ത് വര്‍ധിച്ചിരിക്കുകയാണെന്നും സര്‍കാര്‍ പറയുന്നു.
Keywords: News, World, Nigeria, Kidnap, Children, Woman, Nigeria secures, Nigeria secures release of 100 kidnapped mothers and children.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.