Nuns Expelled | മദര്‍ തെരേസ സ്ഥാപിച്ച സന്യാസിനി സമൂഹത്തിന്റെ പ്രവര്‍ത്തനം നികരാഗ്വ സര്‍കാര്‍ നിരോധിച്ചു; 18 കന്യാസ്ത്രീകളെ കാല്‍നടയായി അതിര്‍ത്തി കടത്തി; പ്രസിഡന്റിന്റെ താല്‍പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപണം
Jul 8, 2022, 07:57 IST
മനാഗ്വ (നികരാഗ്വ): (www.kvartha.com) പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ പ്രവര്‍ത്തനം നികരാഗ്വ സര്‍കാര്‍ നിരോധിച്ചു. പ്രസിഡന്റ് ഡാനിയല്‍ ഒര്‍ടേഗയുടെ താല്‍പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് കടുത്ത നടപടി.
18 കന്യാസ്ത്രീകളെ നികരാഗ്വ സര്‍കാര്‍ അതിര്‍ത്തി കടത്തി കാല്‍നടയായി കോസ്റ്ററികയിലേക്ക് അയച്ചു. കഴിഞ്ഞ മാര്‍ചില്‍ വതികാന്‍ പ്രതിനിധിയെ പുറത്താക്കുകയും ചെയ്തിരുന്നു. കലാപത്തിന് പ്രേരണ നല്‍കുന്നവരായാണ് കതോലികരെ ഒര്‍ടേഗ സര്‍കാര്‍ വിശേഷിപ്പിക്കുന്നത്. നികരാഗ്വയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കതോലികാ സഭ പരസ്യമായി എതിര്‍ത്തിരുന്നു.
1988 മുതല്‍ ഇവിടത്തെ പാവങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു പുറത്താക്കിയ ഈ സന്യാസിനീസമൂഹം. ഇവര്‍ ആതുരശുശ്രൂഷാ കേന്ദ്രങ്ങള്‍, അഗതി മന്ദിരങ്ങള്‍, കുട്ടികള്‍ക്കായി നഴ്‌സറികള്‍ എന്നിവ നടത്തിയിരുന്നു.
വിദേശ സംഭാവന നിയമം കര്‍ശനമാക്കിയ നികരാഗ്വ 2018ന് ശേഷം 200 ലേറെ സംഘടനകളുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.