Neymar Fined | ആഡംബര ഭവനത്തില്‍ നിയമ ലംഘനം നടത്തി കൃത്രിമ തടാകം നിര്‍മിച്ചെന്ന പരാതിയില്‍ ബ്രസീല്‍ ഫുട്ബാള്‍ സൂപര്‍ താരം നെയ്മര്‍ക്ക് 27 കോടി രൂപ പിഴ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയോ ഡി ജനീറോ: (www.kvartha.com) തീരദേശത്ത് വാങ്ങിയ തന്റെ ആഡംബര ഭവനത്തില്‍ നിയമ ലംഘനം നടത്തി കൃത്രിമ തടാകം നിര്‍മിച്ചെന്ന പരാതിയില്‍ ബ്രസീല്‍ ഫുട്ബാള്‍ സൂപര്‍ താരം നെയ്മര്‍ക്ക് വന്‍തുക പിഴ. 

മംഗറാരാത്തിബ ടൗണ്‍ കൗണ്‍സില്‍ തിങ്കളാഴ്ച പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 3.3 ദശലക്ഷം ഡോളര്‍ (ഏകദേശം 27 കോടി രൂപ) ആണ് നെയ് മറിന് പിഴയിട്ടത്. റിയോ ഡി ജനീറോയില്‍നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലാണ് താരം തടാകം ഒരുക്കിയത്.

പാരിസ്ഥിതിക നിയമം ലംഘിച്ച് നിര്‍മാണ പ്രവൃത്തികള്‍ നടത്തല്‍, അനുമതിയില്ലാതെ നദിയിലെ വെള്ളം വഴിതിരിച്ചുവിടല്‍, അനുമതി കൂടാതെ മണ്ണ് നീക്കല്‍, സസ്യങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് നെയ്മര്‍ക്കെതിരെ അധികൃതര്‍ കണ്ടെത്തിയത്. നടപടിക്കെതിരെ അപീല്‍ നല്‍കാന്‍ നെയ്മര്‍ക്ക് 20 ദിവസത്തെ സാവകാശവും നല്‍കിയിട്ടുണ്ട്.

പ്രാദേശിക അധികാരികള്‍ കഴിഞ്ഞ മാസം അവസാനം വിഷയത്തെ കുറിച്ച് അന്വേഷിക്കുകയും സത്യാവസ്ഥയാണെന്ന് കണ്ടെത്തുകയും ചെയ്തു. ജൂണ്‍ 22നാണ് സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ നിയമലംഘനം ആരോപിച്ച് അധികൃതര്‍ക്ക് പരാതി ലഭിക്കുന്നത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ജോലികള്‍ നിര്‍ത്തിവെപ്പിച്ചു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ നെയ്മറിന്റെ വക്താവ് വിസമ്മതിച്ചു.

2016ലാണ് നെയ്മര്‍ മംഗരാത്തിബയിലെ ആഡംബര ഭവനം സ്വന്തമാക്കിയത്. 1,07000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഇവിടെ ഹെലിപാഡ്, ജിം, സ്പാ തുടങ്ങിയവയെല്ലാമുണ്ടെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

Aster mims 04/11/2022
Neymar Fined | ആഡംബര ഭവനത്തില്‍ നിയമ ലംഘനം നടത്തി കൃത്രിമ തടാകം നിര്‍മിച്ചെന്ന പരാതിയില്‍ ബ്രസീല്‍ ഫുട്ബാള്‍ സൂപര്‍ താരം നെയ്മര്‍ക്ക് 27 കോടി രൂപ പിഴ

ലോകല്‍ അറ്റോര്‍ണി ജെനറലിന്റെ ഓഫീസ്, സംസ്ഥാന സിവില്‍ പൊലീസ്, പരിസ്ഥിതി സംരക്ഷണ ഓഫീസ് എന്നിവയും മറ്റ് പരിസ്ഥിതി നിയന്ത്രണ ബോഡികളും കേസിനെ കുറിച്ച് അന്വേഷിക്കും. വലതു കണങ്കാലിന് പരുക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ പി എസ് ജി താരം ഇപ്പോള്‍ വിശ്രമത്തിലാണ്.

Keywords:  Neymar fined $3.33 million for constructing artificial lake at his mansion in Brazil,  Brazil, News, Neymar Fined $3.33 Million, Constructing Artificial Lake, Social Media, Complaint, Statement, Cheating, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia