Election | ന്യൂസിലന്‍ഡ് പൊതുതിരഞ്ഞെടുപ്പില്‍ ജസീന്ദ ആര്‍ഡേണിന്റെ പാര്‍ട്ടി പരാജയപ്പെട്ടു; വലതുപക്ഷ നേതാവ് ക്രിസ്റ്റഫര്‍ ലക്സണ്‍ അടുത്ത പ്രധാനമന്ത്രിയാകും

 


വെല്ലിംഗ്ടണ്‍: (KVARTHA) ന്യൂസിലന്‍ഡ് പൊതുതിരഞ്ഞെടുപ്പില്‍ മധ്യവലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ പാര്‍ട്ടി വിജയിച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി അധികാരത്തിലിരുന്ന ഇടത് ചായ്വുള്ള ലേബര്‍ സര്‍ക്കാരിനെ പരാജയപ്പെടുത്തിയാണ് നാഷണല്‍ പാര്‍ട്ടി വിജയം ഉറപ്പിച്ചിരിക്കുന്നത്. ക്രിസ്റ്റഫര്‍ ലക്സണ്‍ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകും.
         
Election | ന്യൂസിലന്‍ഡ് പൊതുതിരഞ്ഞെടുപ്പില്‍ ജസീന്ദ ആര്‍ഡേണിന്റെ പാര്‍ട്ടി പരാജയപ്പെട്ടു; വലതുപക്ഷ നേതാവ് ക്രിസ്റ്റഫര്‍ ലക്സണ്‍ അടുത്ത പ്രധാനമന്ത്രിയാകും

സര്‍ക്കാര്‍ രൂപീകരിക്കാന്‍ തനിച്ച് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ മറ്റൊരു കക്ഷിയായ എ സി ടി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് ലക്‌സണ്‍ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ നാഷണല്‍ പാര്‍ട്ടി 38.9 ശതമാനവും ലേബര്‍ 26.9 ശതമാനവും വോട്ട് നേടിയപ്പോള്‍ ഗ്രീന്‍സിന് 10.8 ശതമാനവും എ സി ടി ഒമ്പത് ശതമാനവും ന്യൂസിലാന്റിന് 6.5 ശതമാനവും വോട്ട് ലഭിച്ചു.

'ന്യൂസിലന്‍ഡിലെ ഓരോ പൗരനും വേണ്ടി ഞങ്ങളുടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഞങ്ങള്‍ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും നികുതി ഇളവുകള്‍ നല്‍കുകയും ചെയ്യും', വിജയത്തിന് ശേഷം ന്യൂസിലന്‍ഡിലെ പൗരന്മാരോട് ലക്സണ്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ സ്ഥാനം രാജിവച്ചിരുന്നു. ഇതിനുശേഷം, ലേബര്‍ പാര്‍ട്ടിയുടെ ക്രിസ് ഹിപ്കിന്‍സ് രാജ്യത്തിന്റെ ആക്ടിംഗ് പ്രധാനമന്ത്രിയായി. ക്രിസ്റ്റഫര്‍ അന്ന് രാജ്യത്തെ പ്രതിപക്ഷ നേതാവായിരുന്നു.

Keywords: New Zealand, Election, Conservative, Christopher Luxon, World News, Malayalam News, New Zealand Election: Conservative leader Christopher Luxon to form govt.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia