നീറ്റ്‌ പരീക്ഷ സെന്റർ സൗദിയിലും അനുവദിക്കണം; കേന്ദ്ര കേരള സർകാരുകൾക്ക് സന്ദേശമയച്ച് കെഎംസിസി

 


റിയാദ്: (www.kvartha.com 24.07.2021) നീറ്റ്‌ പരീക്ഷ സെന്റർ സൗദിയിലും അനുവദിക്കണമെന്ന് കെഎംസിസി. 800 ഓളം കുട്ടികൾ നീറ്റ് എഴുതാനായി തയ്യാറായ സാഹചര്യത്തിൽ മറ്റു ഗൾഫ് രാജ്യങ്ങളിൽ അനിവദിച്ചത് പോലെ സൗദിയിലും പരീക്ഷ സെന്റർ അനുവദിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി സൗദി നാഷനൽ കമിറ്റിയും റിയാദ് സെൻട്രൽ കമിറ്റിയും ആവശ്യപ്പെട്ടു.

ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര കേരള സർകാരുകൾക്കും എംപിമാർക്കും ഇൻഡ്യൻ അംബാസഡർക്കും അടിയന്തര സന്ദേശം അയച്ചതായി കെഎംസിസി നേതാക്കൾ അറിയിച്ചു. 2013ൽ സൗദിയിൽ നീറ്റ് സെന്റർ അനുവദിച്ചിരുന്നത് ഉദാഹരണമായി നേതാക്കൾ ചൂണ്ടിക്കാട്ടി. അതേസമയം യാത്ര പ്രതിസന്ധി നിലനിൽക്കുന്നതിനാൽ വിദ്യാർഥികൾ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ് .

കോവിഡ് പ്രതിസന്ധിയിൽ യാത്രാ സൗകര്യം പ്രതികൂലമായതിനാൽ സൗദിയിൽ നിന്ന് വിദ്യാർഥികൾക്ക് പരീക്ഷക്ക് ഹാജരാകാൻ നാട്ടിലെ സെന്ററുകളിൽ എത്തുക സാധ്യമല്ലാത്ത കാര്യമാണ്. നാട്ടിലേക്ക് പോയാൽ തന്നെ തിരിച്ചു വരാൻ യാത്രാവിലക്ക് മൂലം കഴിയില്ല. പരീക്ഷ എഴുതുന്ന കുട്ടികളിൽ അധികവും 18 വയസിന് താഴെയുള്ളവരായതിനാൽ കോവിഡ് കാലയളയവിൽ ഒറ്റക്കുള്ള യാത്ര അപ്രായോഗികവും മടങ്ങി വരാൻ മറ്റു രാജ്യങ്ങളെ ആശ്രയിച്ചാൽ തന്നെ അവിടെ വിസിറ്റ് വിസ ലഭിക്കണമെങ്കിൽ 18 വയസ് പൂർത്തിയാക്കണമെന്ന നിബന്ധനയുണ്ട്.

നീറ്റ്‌ പരീക്ഷ സെന്റർ സൗദിയിലും അനുവദിക്കണം; കേന്ദ്ര കേരള സർകാരുകൾക്ക് സന്ദേശമയച്ച് കെഎംസിസി

അതിനാൽ തന്നെ ഈ വിഷയം ഗൗരവ പൂർവം പരിഗണിക്കണമെന്ന് കെഎംസിസി നേതാക്കളായ അശ്‌റഫ് വേങ്ങാട്ട്, സി പി മുസ്‌ത്വഫ എന്നിവർ ആവശ്യപ്പെട്ടു.

കോവിഡ് പ്രോടോകോൾ നിലനിൽക്കുന്നതിനാൽ മറ്റു രാജ്യങ്ങളെക്കാളും യാത്ര പ്രതിസന്ധി നേരിടുന്നത് സൗദിയിലാണ്. കുവൈറ്റിനും യു എ ഇ ക്കും അനുവദിച്ച സാഹചര്യത്തിൽ സൗദിയെ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു.

മത്സര പരീക്ഷകൾ നടത്താൻ സജ്‌ജമായ അനവധി സ്ഥാപനങ്ങൾ രാജ്യത്ത് ലഭ്യമാണ്. സൗദിയിലെ ഇൻഡ്യൻ മിഷൻ വഴി ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദേശങ്ങൾ നൽകാനും ചോദ്യപേപർ എത്തിക്കുവാനും സാധ്യവുമാണ്. അതുകൊണ്ട് തന്നെ നീറ്റ് പരീക്ഷ സൗദിയിൽ നിന്നുള്ള വിദ്യാർഥികൾക്ക് കൂടി പങ്കെടുക്കാവുന്ന വിധം പരീക്ഷ സെന്റർ തലസ്ഥാന നഗരിയായ റിയാദിനെ ഉൾപ്പെടുത്തണമെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടു.

Keywords:  News, Riyadh, Saudi Arabia, World, Kerala, State, Examination, Student, Education, KMCC, NEET ‌ Examination, NEET ‌ Examination Center should be allowed in Saudi too; KMCC sends message to Central and Kerala Governments.


< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia