ന്യൂയോര്‍ക്ക്: (www.kvartha.com 12/02/2015) പ്രേക്ഷകരില്‍ ഇത്തിരി മതിപ്പുണ്ടാക്കാന്‍ ശ്രമിച്ചതാണ്. ഫലമോ ആറ് മാസം ഇനി വീട്ടിലിരിക്കാം. ലോകത്തെ തന്നെ പ്രധാന ചാനലുകളിലൊന്നായ അമേരിക്കയിലെ എന്‍ ബി സി ചാനല്‍ ന്യൂസ് അവതാരകനായ ബ്രിയാന്‍ വില്യംസിനാണ് ചാനല്‍ പരിപാടിക്കിടെ നുണ പറഞ്ഞതിന് ചാനലിന്റെ വക ആറുമാസത്തേക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്.
ഇറാഖില്‍ യുദ്ധം നടക്കുന്ന സമയത്ത് താന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിനു അഗ്‌നിബാധയുണ്ടായതായി ബ്രിയാന്‍ പരിപാടിയ്ക്കിടെ പറഞ്ഞിരുന്നു. പിന്നീട് ഇത് ഇതു നുണയായിരുന്നെന്ന് ബ്രിയാന്‍ സമ്മതിച്ചതോടെയാണ് അദ്ദേഹത്തെ ആറുമാസത്തേക്കാണ് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. സസ്‌പെന്‍ഷന്‍ കാലത്ത് ശമ്പളമോ മറ്റാനുകൂല്യങ്ങളോ നല്‍കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.
തന്റെ ഓര്‍മ്മ പിശകു മൂലമാണ് ഇത്തരത്തിലൊരു നുണ സംഭവിച്ചതെന്ന വിശദീകരണവുമായി രംഗത്തെത്തിയ ബ്രയാന്‍ തന്റെ ഭാഗത്തുനിന്നു സംഭവിച്ച തെറ്റിന് ചാനലിലൂടെ മാപ്പു പറയുകയും ചെയ്തു.
'12 വര്‍ഷം മുമ്പത്തെ സംഭവങ്ങള്‍ ഓര്‍മ്മിച്ചെടുക്കുന്നതില്‍ എനിക്കു തെറ്റുപറ്റി. ഞാന്‍ മാപ്പു പറയുന്നു. ആര്‍.പി.ജി (റോക്കറ്റ് പ്രോപ്പെല്‍ഡ് ഗ്രനേഡ്) കൊണ്ട് തീപിടിച്ച വിമാനത്തില്‍ ഞാന്‍ സഞ്ചരിച്ചിരുന്നുവെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ അതിനു പിന്നിലുളള ഹെലികോപ്റ്ററിലായിരുന്നു ഞാനുണ്ടായിരുന്നത്.' അവതാരകന്‍ ചാനലിലൂടെ പറഞ്ഞു.
ഈ നുണ പല വേദികളിലും ആവര്‍ത്തിച്ച വില്യംസ് ഇറാഖ് യുദ്ധ സമയത്തുണ്ടായ സംഭവങ്ങളെ തെറ്റായിവ്യാഖ്യാനിച്ചെന്ന് എന്‍.ബി.സി ന്യൂസ് പ്രസിഡന്റ് ഡെബോറ ടേണ്‍സ് പറഞ്ഞു. ബ്രിയാനെപ്പോലെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നയാളെ സംബന്ധിച്ച് ഇത് വലിയ തെറ്റും ഒരു തരത്തിലും യോജിക്കാനാവാത്ത നടപടിയുമാണെന്നും അദ്ദേഹം പറഞ്ഞു.
തീ പിടിച്ച ഹെലികോപ്ടറില്‍ യാത്ര ചെയ്തുവെന്ന ബ്രിയാന്റെ അവകാശവാദത്തെ വെല്ലുവിളിച്ച് തീപിടിച്ച ഹെലികോപ്റ്ററിലുണ്ടായിരുന്നവര്‍ രംഗത്തെത്തിയതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. ദശലക്ഷക്കണക്കിനു അമേരിക്കക്കാര്‍ വിശ്വാസമര്‍പ്പിച്ച എന്‍.ബി.സി ന്യൂസിനെ ബ്രിയാന്റെ നടപടി അപകടത്തിലാക്കിയെന്ന് എന്‍.ബി.സിയുടെ സി.ഇ.ഒ സ്റ്റീവ് ബര്‍ക്ക് പറഞ്ഞു.
Also Read:
യുവാക്കളെ വീടുകയറി ആക്രമിച്ചു; ഒരാള്‍ക്ക് കുത്തേറ്റു
Keywords: Suspension, New York, Channel, America, News, Iraq, Helicopter, Salary, Fire, World

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.