ബിന്‍ ലാദന്റെ തലയില്‍ മൂന്ന് പ്രാവശ്യം വെടിവെച്ചുവെന്ന് നേവി സീല്‍ ഓഫീസര്‍

 



വാഷിംഗ്ടണ്‍: അല്‍ക്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ തലയില്‍ മൂന്ന് പ്രാവശ്യം വെടിയുതിര്‍ത്തിയെന്ന് അദ്ദേഹത്തെ വധിച്ച നേവി സീല്‍ ഓഫീസര്‍. എസ്­ക്വയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് 2011 മേയ് മാസത്തില്‍ അരങ്ങേറിയ ഐതിഹാസിക ലാദന്‍ വധത്തിന്റെ രഹസ്യങ്ങള്‍ പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത നേവി സീല്‍ കമാന്റോ വ്യക്തമാക്കിയത്. തന്റെ കുടുംബത്തിന്റെ സുരക്ഷയെ മാനിച്ച് തന്റെ പേര് വെളിപ്പെടുത്തരുതെന്ന് അദ്ദേഹം പ്രത്യേകം നിര്‍ദ്ദേശം നല്‍കിയതായി മാഗസിന്‍ അറിയിച്ചു.

  ബിന്‍ ലാദന്റെ തലയില്‍ മൂന്ന് പ്രാവശ്യം വെടിവെച്ചുവെന്ന് നേവി സീല്‍ ഓഫീസര്‍
അദ്ദേഹം വളരെ സംശയാലുവായി കാണപ്പെട്ടു. അദ്ദേഹത്തിന് ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയരമുണ്ടായിരുന്നു. അബോട്ടാബാദിലെ ഒളിത്താവളത്തിന്റെ മൂന്നാം നിലയില്‍ വച്ചാണ് ഞങ്ങള്‍ അദ്ദേഹത്തെ കണ്ടുമുട്ടിയത്. ആ സമയത്ത് അദ്ദേഹത്തിനൊപ്പം ഒടുവില്‍ വിവാഹം ചെയ്ത ഭാര്യയുമുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും അദ്ദേഹം അവളെ മുന്‍പോട്ട് തള്ളി. അദ്ദേഹം തള്ളിയതാണോ അതോ ഒരുമിച്ച് രക്തസാക്ഷിത്വം വരിക്കാന്‍ ഇരുവരും തയ്യാറായതാണോ എന്ന് ഉറപ്പില്ല. ഇതിനിടയില്‍ ലാദന്‍ ദേഹത്ത് കരുതിയിരുന്ന തോക്ക് കൈക്കലാക്കിയിരുന്നു. അദ്ദേഹം സ്വയം വെടിയുതിര്‍ത്ത് മരിക്കാന്‍ ശ്രമിക്കുന്നതിനുമുന്‍പ് തന്നെ ഞാന്‍ അദ്ദേഹത്തിന്റെ ശിരസ് ലക്ഷ്യമാക്കി വെടിയുതിര്‍ത്തു. രണ്ട് വട്ടം നെറ്റിയില്‍. അദ്ദേഹം കിടക്കയ്ക്ക് താഴെ വീണു പിടഞ്ഞു. ഒടുവില്‍ മൂന്നാമതും വെടിയുതിര്‍ത്തു. നെറ്റിയില്‍ തന്നെ. അതോടെ അദ്ദേഹത്തിന്റെ മരണവും സംഭവിച്ചു നേവി സീല്‍ കമാന്റോ ലോകമറിയാന്‍ ആഗ്രഹിച്ച ആ രാത്രിയെക്കുറിച്ച് വാചാലനായി.

'ദി ഷൂട്ടര്‍' എന്നാണ് എസ്­ക്വയര്‍ മാഗസിന്‍ ലാദനെ വെടിവെച്ച നേവി സീല്‍ കമാന്റോയെ വിശേഷിപ്പിച്ചിരിക്കുന്നത്. 'ദി മാന്‍ ഹു കില്‍ഡ് ഒസാമ ബിന്‍ ലാദന്‍.... ഈസ് ക്രീവ്ഡ്' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.
SUMMERY: Washington: The Navy SEAL who killed Osama bin Laden broke his silence Monday, recounting the night he shot the Al Qaeda leader three times and the financial anxiety he now faces as an unemployed civilian.

Keywords: World news, Esquire magazine, Interview, May 2011, Raid, Washington, Navy SEAL, Killed, Osama bin Laden, Al Qaeda
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia