അഫ്ഗാനില്‍ നാറ്റോ വ്യോമാക്രമണം: 8 സ്ത്രീകള്‍ കൊല്ലപ്പെട്ടു

 


അഫ്ഗാനില്‍ നാറ്റോ വ്യോമാക്രമണം:  8 സ്ത്രീകള്‍ കൊല്ലപ്പെട്ടു
മിഹ്തര്‍ലം: അഫ്ഗാനിസ്ഥാനില്‍ നാറ്റോസൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് സ്ര്തീകള്‍ കൊല്ലപ്പെട്ടു. നാറ്റോ വിമാനങ്ങള്‍ കാബൂളിന് കിഴക്ക് ഭീകരരെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന് നാറ്റോ നേതൃത്വം പ്രതികരിച്ചു. ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ സേന ഖേദം പ്രകടിപ്പിച്ചു.

അലിംഗര്‍ ജില്ലയില്‍ ദില്‍റാം ഗ്രാമത്തിലാണ് സംഭവം. പര്‍വത പ്രദേശത്ത് വിറക് ശേഖരിക്കാന്‍  പോയ സ്ര്തീകളാണ് കൊല്ലപ്പെട്ടത്.

നാറ്റോ ആക്രമണത്തില്‍ സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുന്നതില്‍ അമേരിക്കയും അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും തമ്മില്‍ നേരത്തേയും അസ്വാരസ്യമുണ്ടായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ജൂണില്‍ വീടുകള്‍ക്ക് നേരെയുള്ള ആക്രമണം നടത്തുന്നത് അവസാന ശ്രമമെന്ന നിലയിലേ ആകാവൂ എന്ന് തീരുമാനിച്ചിരുന്നു.

SUMMARY: At least eight women have died in a Nato air strike in Afghanistan's eastern province of Laghman, local officials say. Nato has conceded that between five and eight civilians died as it targeted insurgents, and offered condolences.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia