Maritime Day | ദേശീയ കപ്പലോട്ട ദിനം: ഇന്ത്യയുടെ മുന്നേറ്റത്തിൽ നാഴികക്കല്ലായ ഒരു യാത്ര; ചരിത്രത്തിൽ ഏപ്രിൽ 5

 


ന്യൂഡെൽഹി: (KVARTHA) ഏപ്രിൽ അഞ്ച് ദേശീയ കപ്പലോട്ട ദിനമായി (National Maritime Day) ആചരിക്കുന്നു. കപ്പൽ സുരക്ഷ, കടൽ സുരക്ഷ, പരിസ്ഥിതി എന്നിവയുടെ പ്രാധാന്യം അറിയിച്ചു കൊണ്ടാണ് ഈ ദിനം ദേശീയ തലത്തിൽ ആചരിക്കാൻ തുടങ്ങിയത്. നമ്മുടെ രാജ്യത്തിലെ ടൂറിസം മേഖലയെ കൂടുതൽ ആകർഷകമാക്കാൻ ഈ ദിനം വളരെയധികം മുതൽക്കൂട്ടാണ്. ലോകത്തെ ഭൂഖണ്ഡങ്ങൾക്കിടയിൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ വ്യവസായത്തെ പിന്തുണക്കുന്നതിൽ ബോധവൽക്കരണം നടത്താൻ ഈ ദിനം പ്രധാന പങ്ക് വഹിക്കുന്നു.

Maritime Day | ദേശീയ കപ്പലോട്ട ദിനം: ഇന്ത്യയുടെ മുന്നേറ്റത്തിൽ നാഴികക്കല്ലായ ഒരു യാത്ര; ചരിത്രത്തിൽ ഏപ്രിൽ 5

കപ്പൽ നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുക, സമുദ്ര യാത്രയെ പ്രോത്സാഹിപ്പിക്കുക, സമുദ്രവും ജലധാരയ്ക്ക് മുകളിലുള്ള യാത്രകൾ ബന്ധപ്പെട്ട് ഗവേഷണം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, ഇത്തരത്തിലുള്ള പുതിയ പുതിയ മേഖലകൾ കണ്ടെത്തുക, സമുദ്ര റൂട്ടുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകളെ പ്രോത്സാഹിപ്പിക്കുക, ഇങ്ങനെയുള്ള പ്രഥമമായ ഉദ്ദേശ്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നത് കൂടിയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 1964 ഏപ്രിൽ അഞ്ച് മുതലാണ് ചരിത്ര പ്രധാന്യമേറിയ കപ്പലോട്ട ദിനം ദേശീയ തലത്തിൽ ആചരിക്കാൻ തുടങ്ങിയത്.

ചരിത്രമറിയാം

സിന്ധ്യ സ്റ്റീ൦ നാവിഗേഷൻ കമ്പനിയുടെ ആദ്യ കപ്പൽ 'എസ് എസ് ലോയൽറ്റി' 1919 ഏപ്രിൽ അഞ്ചിന് ബ്രിട്ടനിലേക്ക് ആദ്യ യാത്ര ആരംഭിച്ചതിന്റെ സ്മരണാർഥമാണു ദിനാചരണം. ബോംബെയിൽ നിന്നായിരുന്നു ഈ യാത്രയുടെ തുടക്കം. അന്നത്തെ സമുദ്ര റൂട്ട് നിയന്ത്രിച്ചത് ബ്രിട്ടീഷുകാരായിരുന്നു. ആ യാത്ര വിജയകരമായിരുന്നു. ഇന്ത്യയുടെ കടൽ വ്യാപാര രംഗത്തെ ഒരു നാഴികക്കല്ലായിരുന്നു ഈ സംഭവം.
സ്വന്തം കപ്പലുകളിലൂടെ ലോകവുമായി വ്യാപാരബന്ധം ശക്തിപ്പെടുത്താനുള്ള വിത്തുപാകിയത് ഈ യാത്രയാണ്. അതിന് ശേഷമാണ് ഈ ദിനാചരണം ആരംഭിച്ചത്.

അന്നുമുതൽ സർക്കാരിന്റെ ഭാഗത്തുനിന്നും പുതിയ പല പരിഷ്ക്കാരങ്ങളും അതുമായി ബന്ധപ്പെട്ട അവാർഡുകളും മറ്റു ചടങ്ങുകളും ഒക്കെ നടത്താറുണ്ട്. ഭാരത ഉപഭൂഖണ്ഡത്തിനു ചുറ്റുമുള്ള സമുദ്രങ്ങളെയും തീരപ്രദേശങ്ങളെയും സമുദ്ര ജൈവവൈവിധ്യത്തെയും മനസിലാക്കാൻ പറ്റിയ ഒരു ദിവസമായാണ് ഈ ദിവസം നമ്മുടെ ഇന്ത്യയിൽ ആചരിച്ചു വരുന്നത്.

Maritime Day | ദേശീയ കപ്പലോട്ട ദിനം: ഇന്ത്യയുടെ മുന്നേറ്റത്തിൽ നാഴികക്കല്ലായ ഒരു യാത്ര; ചരിത്രത്തിൽ ഏപ്രിൽ 5

Keywords: News, World, National, New Delhi, National Maritime Day, Special Days, History, Environment, Award,  National Maritime Day: History, Significance and Celebration, Shamil.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia