വാഷിങ്ടണ്‍: (www.kvartha.com 22.1.2015) 550 കോടി പ്രകാശവര്‍ഷം അകലെ നിന്നു ലഭിച്ച റേഡിയോ തരംഗങ്ങളുടെ പേരില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നു. ആകാംഷയില്‍ ശാസ്ത്ര ലോകം. ഈ തരംഗം അന്യഗ്രഹ ജീവികളുടെതാണെന്ന് ഒരു വിഭാഗം ആള്‍ക്കാര്‍ പറയുന്നു. എന്നാല്‍ കൂറ്റന്‍ നക്ഷത്രത്തിനുള്ളിലെ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തരംഗമാണിതെന്ന് ശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായം.
ന്യൂ സൗത്ത് വെയില്‍സിലെ കൂറ്റന്‍ റേഡിയോ ടെലസ്‌കോപ്പാണു റേഡിയോ തരംഗം പിടിച്ചെടുത്തത്. കണ്ണു ചിമ്മുന്ന സമയം മാത്രമാണ് തരംഗങ്ങള്‍ ഉണ്ടായിട്ടുള്ളത്. അന്യഗ്രഹ ജീവികളുമായി ആശയ വിനിമയം നടത്താനുള്ളതിന്റെ തുടക്കമാണിതെന്നു റോയല്‍ ആസ്‌ട്രോണാമിക്കല്‍ സൊസൈറ്റി അംഗം ഡോ. പെട്രോഫ് പറഞ്ഞു.
സൂപ്പര്‍ നോവയില്‍ നിന്നും വേര്‍പ്പെട്ടതാണെന്നു കരുതുന്ന വസ്തു പസഫിക് സമുദ്രത്തില്‍ നിന്ന് കിട്ടിയതായ് കാന്‍ബറ റിസേര്‍ച്ച് സ്‌കൂള്‍ ഓഫ് ഫിസിക്‌സ് ആന്‍ഡ് എന്‍ജിനീയറിങിലെ ഡോ. ആന്റണ്‍ വാള്ളര്‍ അവകാശപ്പെട്ടു. ഇവയ്ക്ക് 2.5 കോടി വര്‍ഷം പഴക്കമുണ്ടെന്ന് പറയുന്നു.
Keywords: Supper nova, Space, Radio, Wireless, Sound, World, Air Space, school, Engineers,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.