ഒബാമയ്‌ക്കെതിരെ മുസ്ലീം നേതാക്കള്‍

 


ഒബാമയ്‌ക്കെതിരെ മുസ്ലീം നേതാക്കള്‍
ന്യൂയോര്‍ക്ക്: ഇസ്ലാം വിരുദ്ധ ചിത്രത്തെ ന്യായീകരിച്ച് ബരാക് ഒബാമ യുഎന്നില്‍ നടത്തിയ പ്രസംഗത്തിനെതിരെ ലോക മുസ്ലീം നേതാക്കള്‍ രംഗത്തെത്തി. ഇസ്ലാം വിരുദ്ധ ചിത്രം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വീക്ഷണ കോണിലൂടെ കാണണമെന്നും ചിത്രത്തിന്റെ പേരില്‍ അമേരിക്കകെതിരെ നടക്കുന്ന അക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നുമായിരുന്നു ഒബാമ പ്രസംഗത്തിലൂടെ വ്യക്തമാക്കിയത്.

എന്നാല്‍ ചിത്രത്തിന്റെ പേരില്‍ പാശ്ചാത്യ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്ര നേതാക്കള്‍ ഇസ്ലാമോഫോബിയ വളര്‍ത്തുകയാണെന്നും നേതാക്കള്‍ ഈ പ്രവണതയെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും മുസ്ലീം നേതാക്കള്‍ ആരോപിച്ചു.

ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുസിലോ ബാംബാങ് ചിത്രത്തെ മതതീവ്രവാദത്തിന്റെ വൃത്തികെട്ട മുഖമെന്നാണ് വിശേഷിപ്പിച്ചത്. ലോകത്ത് സമാധാനം നിലകൊള്ളാന്‍ എല്ലാ വിഭാഗങ്ങളും ശ്രമിക്കണമെന്നും അഭിപ്രായ സ്വാതന്ത്ര്യം ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയല്ലെന്നും യൂണിവേഴ്‌സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രതിനിധി പറഞ്ഞു.
SUMMERY: New York: Muslim leaders demanded international action to stop religious insults in a challenge to US President Barack Obama's defense of freedom of expression at the UN General Assembly.

keywords: World, Barack Obama, Protest, Freedom of expression, Muslim leaders, Indonesia, Anti-Islam movie, Innocence of Muslims, UN,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia