അവിഹിതബന്ധം നേരില്‍ കണ്ട 2 മക്കളെയും മാതാവ് കാമുകനെ കൊണ്ട് കൊല്ലിച്ചു

 


കെയ്‌റോ: (www.kvartha.com 02/02/2015) കാമുകനുമായുള്ള അവിഹിതബന്ധം നേരില്‍ കണ്ട മക്കളെ മാതാവ് കൊല്ലിച്ചു. ഈജിപ്തിലാണ് സംഭവം. 31കാരിയായ നജാത്ത് എന്ന യുവതിയാണ് തന്റെ അവിഹിതബന്ധം കണ്ടുപിടിച്ചതിന് രണ്ട് മക്കളെയും കാമുകനെ കൊണ്ട് കൊല്ലിച്ചത്.

ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയങ്ങളില്‍ നജാത്ത് കാമുകനെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തുക പതിവായിരുന്നു. കഴിഞ്ഞദിവസം പതിവുപോലെ കാമുകനുമൊത്ത് നജാത്ത് കിടപ്പറയില്‍ ബന്ധപ്പെടുന്നത് ഏഴുവയസുകാരനായ മകന്‍ കാണുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം പിതാവിനോടും അമ്മാവനോടും പറയുമെന്ന് കുട്ടി ഭീഷണിപ്പെടുത്തി.

അതിനുശേഷം  തൊട്ടടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്ന അമ്മാവനോട് വിവരം പറയാനായി കുട്ടി
അവിഹിതബന്ധം നേരില്‍ കണ്ട 2 മക്കളെയും മാതാവ് കാമുകനെ കൊണ്ട് കൊല്ലിച്ചു
പോകാനൊരുങ്ങുമ്പോള്‍ കാമുകന്‍ വലിച്ചിഴച്ച് വീട്ടിനുള്ളില്‍ കൊണ്ടുപോയി നജാത്തിന്റെ സഹായത്തോടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഈ രംഗങ്ങള്‍ കണ്ടുനിന്ന അഞ്ചുവയസുകാരിയായ മകളെയും നജാത്ത് കഴുത്തറുത്ത് കൊല്ലാന്‍ കാമുകനോട് നിര്‍ദേശിച്ചു. ഒടുവില്‍ പെണ്‍കുട്ടിയേയും കാമുകന്‍ കൊലപപ്പെടുത്തുകയായിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അക്രമം: ബോവിക്കാനത്തും പൊവ്വലിലും ഹര്‍ത്താല്‍, പോലീസ് ജാഗ്രതയില്‍
Keywords:  Mum lets lover kill two kids, Egypt, Mother, Husband, Threatened, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia