ഈ ഫ്രഞ്ച് ഫ്രൈസിന്റെ വില കേട്ടാല്‍ വയറ് കാളും; സ്വര്‍ണം വിതറിയ ഭക്ഷ്യവിഭവം ഗിനസ് ബുകിലും ഇടംപിടിച്ചു
Mar 28, 2022, 17:41 IST
ന്യൂയോര്‍ക്: (www.kvartha.com 28.03.2022) സാധാണക്കാരന് ടേസ്റ്റ് നോക്കാന്‍ ഒരുതരി പോലും കിട്ടാന്‍ സാധ്യതയില്ലാത്ത ഒരു ഫ്രഞ്ച് ഫ്രൈസ് ഗിനസ് ബുകില്‍ ഇടംപിടിച്ചിരിക്കുകയാണ്. 'ക്രീം ഡെല ക്രീം പൊമെസ് ഫ്രിറ്റ്സ്' എന്ന് പേരിട്ടിരിക്കുന്ന ഈ വിഭവത്തില്‍ ഭക്ഷ്യയോഗ്യമായ സ്വര്‍ണപ്പൊടിയാണ് പൂശിയിരിക്കുന്നത്. ന്യൂയോര്കിലെ മാന്ഹടനിലെ റസ്റ്റോറന്റിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.
200 യു എസ് ഡോളറാണ് വില. അതായത് 15,250 രൂപ കൊടുത്താലേ ഫ്രഞ്ച് ഫ്രൈസ് രുചിക്കാന്‍ പറ്റുകയുള്ളൂ. പൂര്‍ണമായും സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയതല്ലെങ്കിലും, സ്വര്‍ണം അടങ്ങിയ ഭക്ഷ്യവിഭവമെന്ന നിലയ്ക്കാണ് ഈ ഫ്രഞ്ച് ഫ്രൈസിന് പൊന്നിന്റെ വിലയിട്ടിരിക്കുന്നത്. 2021ല്‍ ഏറ്റവും വിലയേറിയ ഫ്രഞ്ച് ഫ്രൈസ് എന്ന പേരിലാണ് ഈ ഭക്ഷണം ഗിനസ് ബുകിലും ഇടംപിടിച്ചത്.
തീറ്റ മത്സരത്തിന് അന്താരാഷ്ടതലത്തില്‍ തന്നെ ശ്രദ്ധേയനായ കെവിന് തോമസ് ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്ന വിഡിയോ ഗിനസ് വേള്‍ഡ് റെകോഡ്സ് ഈയിടെ പങ്കുവച്ചിരുന്നു. ഏറ്റവും വേഗത്തില്‍ ഈ വിഭവം കഴിച്ചതിന്റെ ലോക റെകോര്‍ഡ് കെവിന് തോമസിന് നല്‍കുകയും ചെയ്തു.
ഭക്ഷ്യയോഗ്യമായ 23 കാരറ്റ് സ്വര്‍ണപ്പൊടിയാണ് ഈ വിഭവത്തില്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ലോകത്തിലെ ഏറ്റവും വിലയേറിയ വിഭവം ഇതല്ല. 25,000 ഡോളര്‍ അതായത് 19 ലക്ഷം രൂപയുള്ള 'ഫ്രോസന്‍ ഹോട് ചോകലേറ്റ് ഐസ്ക്രീം സണ്‍ഡേ' എന്ന വിഭവമാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വിഭവം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.