കുരങ്ങന്‍ വിദ്യാര്‍ത്ഥിനിയുടെ തട്ടം വലിച്ചെടുത്തതിനെ തുടര്‍ന്ന് സംഘര്‍ഷം; 16 മരണം

 


സബാ(ലിബിയ): (www.kvartha.com 21.11.2016) ലിബിയയിലെ സബാ പട്ടണത്തിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 4 ദിവസത്തെ സംഘര്‍ഷത്തിലാണ് ഇത്രയും പേര്‍ മരിച്ചത്.

ഗദ്ദാദ്ഫ ഗോത്രവിഭാഗത്തില്‌പെട്ട ഒരു കടയുടമ വളര്‍ത്തുന്ന കുരങ്ങനാണ് വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായത്. സ്‌കൂളിലേയ്ക്ക് പോയ വിദ്യാര്‍ത്ഥിനികളെ കുരങ്ങന്‍ ആക്രമിക്കുകയും അതിലൊരു വിദ്യാര്‍ത്ഥിനിയുടെ തട്ടം കുരങ്ങന്‍ വലിച്ചെടുക്കുകയും ചെയ്തതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചതിനെതിരെ ഔലാദ് സുലൈമാന്‍ ഗോത്രവിഭാഗത്തില്‌പെട്ടവര്‍ സംഘടിക്കുകയും ഗദ്ദാദ്ഫ വിഭാഗത്തിനെതിരെ ആക്രമം അഴിച്ചുവിടുകയും ചെയ്തു. ഗദ്ദാദ്ഫ വിഭാഗത്തിലെ മൂന്ന് പേരാണ് ആദ്യം കൊല്ലപ്പെട്ടത്.

റോയിട്ടേഴ്‌സ് ആണിത് റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗീക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മോര്‍ട്ടാറുകളും പീരങ്കി ടാങ്കുകളും മെഷീന്‍ ഗണ്ണുകളും ഉപയോഗിച്ചാണ് ആക്രമണ പ്രത്യാക്രമണങ്ങള്‍ നടക്കുന്നത്. സംഘര്‍ഷം നടക്കുന്ന സബായില്‍ ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. പലയിടത്തും അക്രമവും കൊള്ളിവെപ്പും നടക്കുന്നുണ്ട്.

പ്രദേശത്തെ ഏറ്റവും ശക്തരായ ഗോത്രവിഭാഗങ്ങളാണ് ഗദ്ദാദ്ഫയും ഔലാദ് സുലൈമാനും. സംഘര്‍ഷം ശക്തമായതോടെ ഗോത്രനേതാക്കള്‍ അനുരഞ്ജന ചര്‍ച്ച നടത്തി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതുവരെ സബാ മെഡിക്കല്‍ സെന്ററില്‍ 16 മൃതദേഹങ്ങള്‍ എത്തിയെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന കണക്ക്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൂടാതെ ചില വിദേശികളും പരിക്കിനെ തുടര്‍ന്ന് ആശുപത്രികളില്‍ എത്തിയിട്ടുണ്ട്. ട്രിപ്പോളിയില്‍ നിന്നും 660 കിമീ അകലെയാണ് സബാ പട്ടണം.
കുരങ്ങന്‍ വിദ്യാര്‍ത്ഥിനിയുടെ തട്ടം വലിച്ചെടുത്തതിനെ തുടര്‍ന്ന് സംഘര്‍ഷം; 16 മരണം

SUMMARY: At least 16 people died and 50 were wounded in Libya in four days of clashes between rival factions in the southern city of Sabha, a health official said on Sunday.

Keywords: World, Tripoli, Libya, Gaddadfa, Awlad Suleiman







ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia