അമ്മ മൂന്ന് പെണ്മക്കളെ ജീവനോടെ ചുട്ടുകൊന്നു; കുട്ടികളുടെ ദീനരോദനം ഭര്‍ത്താവിനെ ഫോണിലൂടെ കേള്‍പ്പിച്ചു
Feb 16, 2015, 11:44 IST
ബെല്‍ജിയം: (www.kvartha.com 16/02/2015) സ്വന്തം പെണ്‍കുട്ടികളെ അമ്മ ജീവനോടെ ചുട്ടുകൊന്നു. കുട്ടികളുടെ മരണ പരാക്രമവും ദീനരോദനവും യുവതി ഭര്‍ത്താവിനെ ഫോണിലൂടെ കേള്‍പ്പിച്ചു. നിര്‍മ്മാണ മേഖലയിലെ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൂട്ടക്കുരുതി നടക്കുമ്പോള്‍ ജോലിസ്ഥലത്തായിരുന്നു.
താന്‍ മക്കള്‍ക്ക് തീകൊളുത്തിയെന്നും അവരുടെ കരച്ചില്‍ കേള്‍ക്കണമെങ്കില്‍ കേട്ടോളൂവെന്നുമായിരുന്നു ഭാര്യ ഫോണിലൂടെ ഭര്‍ത്താവിനെ അറിയിച്ചത്. തുടര്‍ന്ന് കുട്ടികളുടെ കൂട്ടക്കരച്ചിലായിരുന്നു ഫോണില്‍.
ഓടിയെത്തിയിട്ടും കാര്യമില്ലെന്നും അപ്പോഴേക്കും കുട്ടികള്‍ മരിച്ചിട്ടുണ്ടാകുമെന്നും യുവതി ഭര്‍ത്താവിനോട് ഫോണില്‍ പറഞ്ഞിരുന്നു.
ഞെട്ടിപ്പോയ ഭര്‍ത്താവ് ഉടനെ വീടിന് സമീപം താമസിക്കുന്ന സഹോദരിക്ക് ഫോണ്‍ ചെയ്തു. വീട്ടിലെത്തി കുട്ടികളെ തിരക്കാന്‍ ആവശ്യപ്പെട്ടു. സഹോദരി സംഭവസ്ഥലത്തെത്തിയപ്പോള്‍ മൂന്ന് കുട്ടികളുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങളാണ് കാണാന്‍ കഴിഞ്ഞത്.
6,4,2 വയസുള്ള കുട്ടികളേയാണ് 35കാരിയായ മാതാവ് ചുട്ടുകരിച്ചത്. മൂന്ന് കുട്ടികളേയും ഷെഡ്ഡില്‍ പൂട്ടിയിട്ട് തീകൊളുത്തുകയായിരുന്നു.
മാസങ്ങളായി യുവതിയില്‍ നിന്നും അകന്നുതാമസിക്കുകയായിരുന്നു ഭര്‍ത്താവ്. കുട്ടികളെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതാണ് കൂട്ടക്കൊലയില്‍ കലാശിച്ചത്.
SUMMARY: A mother in Belgium allegedly burnt her three young daughters and rang their dad forcing him to listen to their screams as they died.
Keywords: Mother, Set ablaze, Three daughters, Phone, Husband, Custody Row,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.