മോഡല്‍ പറയുന്നത് ബഡായിയോ? മുതലയോടൊപ്പമുള്ള ഫോട്ടോഷൂട്ട് വൈറലാകുന്നു, വീഡിയോ കാണാം

 


റോം: (www.kvartha.com 19.09.15) ഇറ്റാലിയന്‍ മോഡലായ റൊബെര്‍ട്ട മാന്‍സിനോയുടെ മുതലയോടൊപ്പമുള്ള കിടിലന്‍ ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. മുതലയോടൊപ്പം നീന്തുന്നതും അവയെ മാടിവിളിക്കുന്നതും മുതല വരുമ്പോള്‍ ഭയമില്ലാതെ വെള്ളത്തില്‍ തന്നെ കിടക്കുന്നതുമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. എന്നാല്‍, ഇതെല്ലാം തട്ടിപ്പാണെന്നാണ് ഒരു കൂട്ടം വിമര്‍ശകര്‍ പറയുന്നത്.

മാന്‍സിനോ തന്നെയാണ് മുതലകള്‍ക്കൊപ്പമുള്ള ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അതിന് അടിക്കുറിപ്പും നല്‍കിയിരുന്നു. ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ നിന്നും 30 മൈല്‍ അകലെയുള്ള തടാകത്തിലായിരുന്നു  ഫോട്ടോഷൂട്ടെന്നാണ് മോഡല്‍ പറയുന്നത്. എഴുന്നൂറോളം മുതലകളുടെ വീടാണ് ആ തടാകമെന്നും എന്നാല്‍ തനിക്ക് അവിടെ വെച്ച് ഫോട്ടോഷൂട്ട് എടുക്കാന്‍ ഒരു ഭയവുമില്ലായിരുന്നുവെന്നും തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് മോഡല്‍ പറയുന്നു.  മുതലകളോടൊപ്പം നീന്താന്‍ തനിക്ക് വലിയ ഇഷ്ടമാണ്. നിങ്ങള്‍ കരുതുന്നതുപോലെ മുതലകള്‍ അത്ര ഭീകര ജീവികളല്ലെന്നും വളരെ ഫ്രണ്ട്‌ലിയാണെന്നും  മാന്‍സിനോ പറയുന്നു.

അഞ്ച് ദിവസങ്ങളിലായി 10 മണിക്കൂറോളമാണ് മുതലകളോടൊപ്പമുള്ള ഫോട്ടോഷോട്ടിനായി മോഡല്‍ തടാകത്തില്‍ നീന്തിയത്.  മോഡല്‍ പറയുന്നത് വിശ്വാസമില്ലാത്തവര്‍ ഈ വിഡിയോ കാണൂ .
മോഡല്‍ പറയുന്നത് ബഡായിയോ? മുതലയോടൊപ്പമുള്ള ഫോട്ടോഷൂട്ട് വൈറലാകുന്നു, വീഡിയോ കാണാം



Also Read:
ഏരിയാലിലും ബന്തിയോട്ടും ധര്‍മ്മത്തടുക്കയിലും പുലിയെ കണ്ടതായി നാട്ടുകാര്‍; ജനം ഭീതിയില്‍

Keywords:  Model comes face-to-face with crocodiles in incredible footage showing her swimming with huge reptiles, Rom, Italy, Social Network, Criticism, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia