Theft | 'സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ബിയര്‍ സ്‌പ്രേ അടിച്ച് മുഖം മൂടി ധരിച്ച 50 അംഗ കവര്‍ചാസംഘം ഷോപില്‍ നിന്നും അടിച്ചെടുത്തത് 84 ലക്ഷം രൂപ വിലവരുന്ന സാധനങ്ങള്‍

 


ലോസ് ഏയ് ജല്‍സ്: (www.kvartha.com) സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ബിയര്‍ സ്‌പ്രേ അടിച്ച് മുഖം മൂടി ധരിച്ച 50 അംഗ കവര്‍ചാസംഘം ഷോപില്‍ നിന്നും അടിച്ചെടുത്തത് 84 ലക്ഷം രൂപ വിലവരുന്ന സാധനങ്ങള്‍. അമേരികന്‍ ആഢംബര ഡിപാര്‍ട്‌മെന്റ് സ്റ്റോറായ നോര്‍ഡ് സ്ട്രമിന്റെ ലോസ് ഏന്‍ജല്‍സിലെ ഷോറൂമില്‍ ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു.

ഒരുലക്ഷം ഡോളര്‍ വിലമതിക്കുന്ന സാധനങ്ങളാണ് കവര്‍ചാസംഘം അടിച്ചുമാറ്റിയത്. കവര്‍ചയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്.
ടോപാങ്ക മാളിലെ ഡിപാര്‍ട്‌മെന്റ് സ്റ്റോറായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും വിലകൂടിയ വസ്ത്രങ്ങളും ബാഗുകളുമാണ് കവര്‍ചാ സംഘം മോഷ്ടിച്ചതെന്നും പൊലീസ് പറഞ്ഞു.

വളരെ പെട്ടെന്നായിരുന്നു ആക്രമണം ഉണ്ടായതെന്നും കവര്‍ചാ സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സ്ഥലത്തെത്തിയ കവര്‍ചാ സംഘം ഷോപിലുണ്ടായിരുന്ന പലസാധനങ്ങളും തകര്‍ക്കുകയും വിലപിടിപ്പുള്ള വസ്തുകള്‍ മോഷ്ടിക്കുകയും ചെയ്യുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Theft | 'സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ബിയര്‍ സ്‌പ്രേ അടിച്ച് മുഖം മൂടി ധരിച്ച 50 അംഗ കവര്‍ചാസംഘം ഷോപില്‍ നിന്നും അടിച്ചെടുത്തത് 84 ലക്ഷം രൂപ വിലവരുന്ന സാധനങ്ങള്‍

സ്റ്റോറില്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്ന ജീവനക്കാരെയും കാണാം. ചിലര്‍ അക്രമം ഭയന്ന് സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. ബിഎംഡബ്ല്യു ഉള്‍പെടെയുള്ള വിലകൂടിയ വാഹനങ്ങളിലാണ് കവര്‍ചാ സംഘം എത്തിയതെന്നും അതേ വാഹനങ്ങളില്‍ തന്നെ തിരികെ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

Keywords:  Mob Of Almost 50 Steals Up To $100,000 In Merchandise From Los Angeles Store, Los Angeles, News, CCTV, Robbery, Social Media, Los Angeles Store, Probe, Police, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia