സുന്ദരിമാര്‍ വേദിയില്‍ ഏറ്റുമുട്ടി; സൗന്ദര്യ മത്സരം അലങ്കോലപ്പെട്ടു, വീഡിയോ വൈറലായി

 


ബ്രസീലിയ: (www.kvartha.com 04/02/2015) സൗന്ദര്യ മത്സരത്തിനിടെ സുന്ദരിമാരുടെ ഏറ്റുമുട്ടല്‍. വിധി പ്രഖ്യാപിച്ചതില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുന്ദരിമാര്‍ പരസ്പരം ഏറ്റുമുട്ടിയത്. വടക്കന്‍ ബ്രസീലില്‍ നടന്ന മിസ് ആമസോണ്‍ 2015 സൗന്ദര്യ മത്സരമാണ് അലങ്കോലപ്പെട്ടത്.

മത്സരത്തില്‍  റണ്ണര്‍ അപ്പായി തെരഞ്ഞെടുത്ത സുന്ദരി വിജയിയായി തെരഞ്ഞെടുത്ത  യുവതിയെ ആക്രമിക്കുകയും  കിരീടം തട്ടിപ്പറിച്ച് നിലത്തെറിയുകയുമായിരുന്നു. ഷെയ്സ്ലാനേ ഹായല്ല (23) എന്ന സുന്ദരിയാണ് മിസ് ആമസോണായി തെരഞ്ഞെടുത്ത കാരോലിന ടൊലേഡോ (20) യെ ആക്രമിച്ചത്. ഇതേതുടര്‍ന്ന് സൗന്ദര്യ മത്സരം അലങ്കോലപ്പെട്ടു.

വിധിനിര്‍ണയത്തില്‍ അപാകതയുണ്ടെന്നും ടൊലേഡോയ്ക്ക് വിജയി ആകാനുള്ള യോഗ്യതയില്ലെന്നും ആരോപിച്ച ഹായല്ല ടൊലേഡോയെ കിരീടം അണിയിക്കുന്നതിനിടെ അത് തലയില്‍ നിന്ന് തട്ടിത്തെറിപ്പിച്ചു. മത്സരാര്‍ത്ഥികളെല്ലാം  നോക്കി നില്‍ക്കെയാണ് റണ്ണറപ്പിന്റെ പരാക്രമണം .
സുന്ദരിമാര്‍ വേദിയില്‍ ഏറ്റുമുട്ടി; സൗന്ദര്യ മത്സരം അലങ്കോലപ്പെട്ടു, വീഡിയോ വൈറലായി
ഒടുവില്‍ നിലത്തെറിഞ്ഞ കിരീടം വീണ്ടും എടുത്ത്  സംഘടാകര്‍  ടൊലേഡോയെ
അണിയിക്കുകയായിരുന്നു. അതേസമയം  ആക്രമണത്തെക്കുറിച്ച്  പ്രതികരിക്കാന്‍ മിസ് ആമസോണ്‍ കാരോലീന ടൊലേഡോ തയ്യാറായില്ല. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ യു ട്യൂബില്‍ വൈറലാവുകയാണ് .

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബേക്കല്‍ ബീച്ചില്‍ സന്ദര്‍ശകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് വിതരണംചെയ്യുന്ന പ്രതി പടിയില്‍

Keywords:  Miss Amazon 2015: Brazilian beauty pageant ends in tears after runner-up snatches crown, Award, Winner, Allegation, Attack, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia