യെമന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ തീവ്രവാദി ആക്രമണം; നാലു സൈനീകര്‍ കൊല്ലപ്പെട്ടു

 


സന: യെമന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ നാലു സൈനീകര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ അല്‍ക്വയ്ദയാണെന്നാണ് പ്രാഥമീക നിഗമനം. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കാറില്‍ യാത്രചെയ്യുകയായിരുന്ന പ്രതിരോധമന്ത്രിയെ വധിക്കാനും ശ്രമമുണ്ടായി.

പ്രസിഡന്റിന്റെ കൊട്ടാരത്തിലെ മുഖ്യകവാടത്തിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം തലസ്ഥാന നഗരിയായ സനയുടെ തന്ത്രപ്രധാന റോഡുകളിലെല്ലാം സൈന്യം സുരക്ഷ ശക്തമാക്കി.

അതേസമയം ആക്രമണത്തെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല. സൈനീക പട്രോളിംഗ് വാഹനത്തിന് നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് സൈനീകര്‍ കൊല്ലപ്പെട്ടുവെന്ന് മാത്രമാണ് ഔദ്യോഗീക പത്രമായ സബ റിപോര്‍ട്ട് ചെയ്തത്.

യെമന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ തീവ്രവാദി ആക്രമണം; നാലു സൈനീകര്‍ കൊല്ലപ്പെട്ടു
SUMMARY: Sanaa: Suspected al Qaeda-linked gunmen attacked Yemen's presidential palace on Friday and tried to kill the Defence Minister in his car, selecting high profile targets in apparent reprisal for the Army's biggest push against militants in nearly two years.

Keywords: Yemen, Yemen militants, Al Qaeda, Muhammad Nasir Ahmad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia